ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്നത് വെറും കുപ്രചരണം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍... സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം നഗരത്തിന് 1696 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി

ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്നത് വെറും കുപ്രചരണം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം നഗരത്തിന് 1696 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റില്‍ തലസ്ഥാനത്തിനായി നീക്കിവച്ചിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.വിഴിഞ്ഞം പദ്ധതിക്ക് 350 കോടി രൂപ വകയിരുത്തിയിട്ടുണ്ട് .
കൈത്തറി, തീരദേശ പാക്കേജില്‍ വലിയൊരു വിഭാഗം തിരുവനന്തപുരത്തിനാണ്. 96 പദ്ധതികളാണ് കിഫ്ബിയില്‍ തലസ്ഥാനത്തിനെന്നും മന്ത്രി വ്യക്തമാക്കി . നേരത്തെ സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരത്തെ തഴഞ്ഞുവെന്ന ആക്ഷേപം നിരവധി ജനപ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നു.
കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടിയുടെ പദ്ധതിയാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത്.
വയനാട് പാക്കേജിന് 2000 കോടിയും ഇടുക്കി പാക്കേജിന് 1000 കോടിയും വകയിരുത്തി. എന്നാല്‍ ഐടി മേഖലയിലടക്കം ഏറെ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന തലസ്ഥാന നഗരത്തിനായ പദ്ധതികളൊന്നും ബജറ്റില്‍ ഇല്ലെന്നാതായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആക്ഷേപം.
https://www.facebook.com/Malayalivartha



























