Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അമ്പരന്ന് പോലീസുകാരും... രൂപശ്രീ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിയായ അധ്യാപകന്‍; സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ സ്‌കൂളിനെ സമ്മാനങ്ങള്‍ കൊണ്ട് പ്രശസ്തനാക്കി; ഒരിക്കലും സഞ്ചരിക്കാത്ത വഴികളിലൂടെ അന്വേഷണ സംഘം സന്ദര്‍ശിച്ചപ്പോള്‍ കിട്ടിയത് വലിയൊരു കൊലപാതകത്തിന്റെ ചുരുളുകള്‍

09 FEBRUARY 2020 10:27 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ മനസാക്ഷിയെ പിടിച്ച് കുലുക്കിയ സംഭവമാണ് അധ്യാപികയായ രൂപശ്രീ കടല്‍ത്തീരത്ത് മരിച്ച് കിടക്കുന്ന സംഭവം. രൂപശ്രീ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രതിയായ അധ്യാപകന്‍. കേരള കര്‍ണാടക അതിര്‍ത്തിയോടടുത്ത് മഞ്ചേശ്വരം മിയാപ്പദവിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയമായ ശ്രീ വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകയായിരുന്നു രൂപശ്രീ. സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് കണ്‍വീനറെന്ന നിലയില്‍ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയുടെ നടത്തിപ്പ് ചുമതലയും രൂപശ്രീ ടീച്ചര്‍ക്കായിരുന്നു. സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ കാരന്തിന്റെ സഹായത്തോടെ അവര്‍ തയാറാക്കിയിരുന്ന മാതൃകകള്‍ സാമൂഹ്യശാസ്ത്രമേളകളില്‍ സ്‌കൂളിന് ഏറെ സമ്മാനങ്ങള്‍ നേടിത്തന്നിരുന്നു.

ജനുവരി 16 ന് സ്‌കൂളിലെ ഒരു അധ്യാപികയുടെ സഹോദരന്റെ വിവാഹ ദിവസമാണ് രൂപശ്രീയെ അവസാനമായി എല്ലാവരും കണ്ടത്. കാണാതായതോടെ രൂപശ്രീ പോകാനിടയുണ്ടെന്നു തോന്നിയ സ്ഥലങ്ങളിലെല്ലാം രാത്രി മുഴുവന്‍ അന്വേഷിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു. പക്ഷേ ഒരു വിവരവും കിട്ടിയില്ല. ആ രാത്രിയും തൊട്ടടുത്ത ഒരു പകലും രാത്രിയും ആശങ്കയിലും ഭയപ്പാടിലും കടന്നുപോയി.

അതിനിടയില്‍ രൂപശ്രീയുടെ സ്‌കൂട്ടര്‍ മാത്രം മഞ്ചേശ്വരത്തിനും മിയാപ്പദവിനും ഇടയിലെ ദുര്‍ഗിപള്ള എന്ന സ്ഥലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത് ആശങ്കയുടെ ആഴമേറ്റി.

ജനുവരി 18 ശനിയാഴ്ചയാണ് രൂപശ്രീയുടെ മൃതദേഹം കടല്‍ത്തീരത്തടിഞ്ഞത്.

മുങ്ങിമരണമാണ് സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആദ്യ തെളിവുകളെല്ലാം വിരല്‍ചൂണ്ടിയത് ആത്മഹത്യയിലേക്കാണ്.

വെങ്കിട്ടരമണ കാരന്തുമായുള്ള സൗഹൃദത്തിന്റെ പേരില്‍ രൂപശ്രീക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇത് അവരെ മാനസിക വിഷമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചിരിക്കാമെന്നും വിലയിരുത്തപ്പെട്ടു. ഇതാണ് അന്വേഷണം വഴിമാറിയത്.

രൂപശ്രീയുടെ സ്വിച്ച് ഓഫ് ആയ മൊബൈലിലേക്ക് അവസാനം വന്ന കോള്‍ വെങ്കിട്ടരമണ കാരന്തിന്റേതായിരുന്നുവെന്നും മൊബൈല്‍ ടവര്‍ പരിശോധനയില്‍ മനസിലായി. റിംഗ് ചെയ്തുകൊണ്ടിരുന്ന രണ്ടാമത്തെ മൊബൈല്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും കണ്ടെത്തി.

ഇതോടൊപ്പം രൂപശ്രീ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദുര്‍ഗിപള്ള എത്തുന്നതിനുമുമ്ബ് രൂപശ്രീ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്‌ബോള്‍ അല്പം മുന്നിലായി കാരന്തും സഹായി നിരഞ്ജനും കാറില്‍ പോകുന്നതിന്റെ ദൃശ്യവും ലഭിച്ചു.

അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട് കാരന്തിനെ രണ്ടുവട്ടം ചോദ്യംചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം കാരന്തിനെയും ഒപ്പം സഹായിയായ നിരഞ്ജനെയും കസ്റ്റഡിയിലെടുത്ത് ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ഇരുവര്‍ക്കും അടിപതറി.

നാടിനെയാകെ ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ അണിയറക്കഥകള്‍ ഓരോന്നായി പുറത്തുവന്നു. കാണാതായ ദിവസം ഉച്ചയ്ക്ക് മകളുടെ സ്‌കൂളില്‍ നിന്നിറങ്ങിയ രൂപശ്രീയെ താന്‍ വിളിച്ചിരുന്നതായും തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ മഞ്ചേശ്വരം ഹൊസങ്കടി ടൗണില്‍ വച്ച് കണ്ടുമുട്ടിയിരുന്നതായും തുടര്‍ന്ന് രൂപശ്രീയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായും കാരന്ത് വെളിപ്പെടുത്തി.

ദുര്‍ഗിപള്ള വരെ രൂപശ്രീ സ്വന്തം സ്‌കൂട്ടറിലും താനും നിരഞ്ജനും കാറിലുമാണ് സഞ്ചരിച്ചിരുന്നത്. അവിടെ വണ്ടി നിര്‍ത്തിയിടാന്‍ കഴിയുന്ന ഒരു സ്ഥലം കിട്ടിയപ്പോള്‍ രൂപശ്രീ സ്‌കൂട്ടര്‍ അവിടെ നിര്‍ത്തി തന്നോടൊപ്പം കാറില്‍ കയറി. അങ്ങനെയാണ് മിയാപ്പദവ് ആസാദ് നഗറിലുള്ള തന്റെ വീട്ടില്‍ എത്തിയത്.

രൂപശ്രീയുമായി വര്‍ഷങ്ങളുടെ സൗഹൃദബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത്. ഇതോടൊപ്പം സാമ്ബത്തിക ഇടപാടുകളും ഉണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ രൂപശ്രീ തന്നില്‍ നിന്നകന്ന് മറ്റൊരു അധ്യാപകനുമായി കൂടുതല്‍ അടുക്കാന്‍ തുടങ്ങി.

ഇത് താന്‍ ചോദ്യം ചെയ്തതോടെ തന്നില്‍ നിന്ന് കൂടുതലകലാനും അയാളുമായി കൂടുതല്‍ അടുക്കാനും തുടങ്ങിയതായി കാരന്ത് പറയുന്നു. ഇതോടെയാണ് അവളെ ഇല്ലാതാക്കണമെന്ന ചിന്ത മനസില്‍ കുരുത്തു തുടങ്ങിയത്. ഇക്കാര്യം നിരഞ്ജനുമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായി വന്നാല്‍ കൂടെ നില്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച വൈകിട്ട് തന്റെ ഭാര്യയും മകളും ഒരു വിവാഹത്തില്‍ സംബന്ധിക്കാന്‍ മംഗളൂരുവിലേക്കു പോയ സമയത്താണ് രൂപശ്രീയെ വീട്ടിലേക്ക് വിളിക്കുന്നത്. അവിടെവച്ച് എല്ലാ പ്രശ്‌നങ്ങളും പറഞ്ഞുതീര്‍ക്കാനാണ് കരുതിയത്.

എന്നാല്‍ മറ്റേ അധ്യാപകനുമായുള്ള ബന്ധത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ വീണ്ടും വഴക്കായി. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച രൂപശ്രീയെ ബക്കറ്റില്‍ നിറച്ചുവച്ച വെള്ളത്തില്‍ തല മുക്കിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ മല്‍പ്പിടിത്തത്തിനിടയില്‍ ബക്കറ്റ് പൊട്ടുകയും രൂപശ്രീ വീണ്ടും പിടിവിടുവിച്ച് ഓടാന്‍ ശ്രമിക്കുകയും ചെയ്തു.

വീണ്ടും നിരഞ്ജന്റെ സഹായത്തോടെ ബലമായി പിടിച്ച് പ്ലാസ്റ്റിക് വീപ്പയിലെ വെള്ളത്തില്‍ തല താഴ്ത്തിപ്പിടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് കാരന്ത് വെളിപ്പെടുത്തി. ഇത്രയും കഴിഞ്ഞപ്പോഴേക്കും തന്റെ ഭാര്യയും മകളും മംഗളൂരുവില്‍ നിന്ന് തിരിച്ചുവരുന്ന വഴിയില്‍ ഹൊസങ്കടിയില്‍ ബസിറങ്ങി തന്നെ വിളിച്ചു.

നിരഞ്ജന്റെ സഹായത്തോടെ രൂപശ്രീയുടെ മൃതദേഹവും ഹാന്‍ഡ് ബാഗും കാറിന്റെ ഡിക്കിയിലേക്ക് മാറ്റി അടച്ചുവച്ചു. വീട്ടിനകം വൃത്തിയാക്കി.

വീണ്ടും നിരഞ്ജനെ കൂടെകൂട്ടി ഇതേ കാറെടുത്ത് ഹൊസങ്കടിയില്‍ പോയി അവരെ കൂട്ടിവന്നു. രൂപശ്രീയുടെ മൃതദേഹം ഡിക്കിയില്‍ കിടക്കുമ്‌ബോഴാണ് തൊട്ടടുത്ത സീറ്റില്‍ ഇതൊന്നുമറിയാത്ത ഭാര്യയേയും കൗമാരപ്രായക്കാരിയായ മകളേയും ഇരുത്തി യാത്രചെയ്തത്.

വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഒരു പൂജയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വിട്ട്‌ളയിലേക്ക് പോകാനുണ്ടെന്നുപറഞ്ഞ് വീണ്ടും കാറെടുത്ത് ഇറങ്ങി. ഈ യാത്രയില്‍ മഞ്ചേശ്വരം കണ്വതീര്‍ഥ കടപ്പുറത്തെത്തിയാണ് മൃതദേഹം കടലില്‍ തള്ളിയതെന്ന് കാരന്തും നിരഞ്ജനും മൊഴി നല്‍കി. ഇതോടെയാണ് അധ്യാപകന്റെ കുരുക്ക് മുറുകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends