Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

എന്റെ നിയന്ത്രണം വിട്ടു പോയി... പൗരത്വ നിമയഭേദഗതിയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് നേരെ എം.എ നിഷാദിന്റെ വിമര്‍ശം; നിഷാദിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കി ബാലചന്ദ്ര മേനോന്‍

09 FEBRUARY 2020 10:12 PM IST
മലയാളി വാര്‍ത്ത

പൗരത്വ നിമയഭേദഗതിയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മേനോനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ഇതില്‍ സംവിധായകന്‍ എം.എ നിഷാദിന്റെ വിമര്‍ശം വിവാദവുമയിരുന്നു. നിയമസഭയുടെ നിര്‍ബന്ധത്തിനു വഴങ്ങി പാര്‍ലമെന്റ് പാസാക്കിയ നിയമം അസാധുവാക്കിയാല്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രസക്തി എന്ത്' എന്നായിരുന്നു ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇതിനെതിരെയാണ് മേനോന്റെ തന്നെ ചില ചിത്രങ്ങളുടെ പേരുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിഷാദിന്റെ പരിഹാസം. 'പട്ടും വളയും നേടിയെടുക്കാന്‍, വെറും ഒറ്റുകാരന്റെ റോള്‍ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങള്‍ക്ക് ഒട്ടും ചേരില്ല... ഇവിടെ ജനം ഒറ്റക്കെട്ടാണ്, ജാതിക്കും മതത്തിനും അതീതമായി, അതിന്റ്രെ ഇടക്ക് കോലിട്ട് ഇളക്കരുതേ...ജനം താരാട്ട് പാടി ഉറക്കും, ജന്മാന്തരങ്ങളോളം'എന്ന് നിഷാദും വിമര്‍ശനകുറിപ്പ് എഴുതി. ഇതിലിപ്പോള്‍ മറപടിയുമായി എത്തിയിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള എന്റെ കഴിഞ്ഞ പോസ്റ്റിനെ പറ്റി , അതിന്റെ ലൈക്കുകളുടെയും ഷെയറുകളുടെയും കമന്റുകളുടെയും എണ്ണം എടുത്തു പറഞ്ഞുകൊണ്ട് എന്നെ ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ചു അഭിനന്ദിച്ചു. അതിനു കാരണക്കാരായ ഫെസ്ബൂക് മിത്രങ്ങള്‍ക്കു ഞാന്‍ ആദ്യമേ നന്ദി പറയട്ടെ .

ഇത്രയും ഭൂകമ്പം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം. കമന്റുകള്‍ എഴുതിയവരില്‍ ഭൂരിഭാഗവും എന്നോടല്ല സംസാരിച്ചത്, മറിച്ചു അവര്‍ പരസ്പരമായിരുന്നു. അതുകൊണ്ടു തന്നെ പല കമന്റുകളുമായും എനിക്ക് വേണ്ടരീതിയില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. പലരും എന്നെ ഞാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ മീമാംസകനായി കണ്ടോ എന്നൊരു സംശയം.

ഉള്ളില്‍ തോന്നുന്നത് തുറന്നു പറയുക എന്നല്ലാതെ ആരുടെയെങ്കിലും ജിഹ്വ ആകാനോ മാറ്റൊലിയാകാനോ ഞാന്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല. അതെന്റെ ശൈലിയുമല്ല. ഞാന്‍ എനിക്ക് തോന്നിയ ന്യായമായ ഒരു സംശയം ഫെസ്ബൂക് മിത്രങ്ങളുമായി ഒന്ന് ഷെയര്‍ ചെയ്യണമെന്നേ ഉദ്ദേശിച്ചുള്ളൂ. അങ്ങിനെ ഷെയര്‍ ചെയ്യുമ്‌ബോള്‍ ഒരു മാന്യത ഉണ്ടാവണമെങ്കില്‍ പങ്കെടുക്കുന്ന ആളിന്റെ ഉള്ളില്‍ താളം കെട്ടിക്കിടക്കുന്ന മുഷിഞ്ഞ വികാരങ്ങളെ പറച്ചിലിനോടൊപ്പം കൂട്ടിക്കുഴക്കരുത്. (അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നപോലെ) തന്നെയുമല്ല ഫേസ്ബുക്കിന്റെ മറവിലാണെങ്കിലും നമ്മള്‍ എഴുതിപ്പിടിപ്പിക്കുന്നതു കുടുംബാംഗങ്ങള്‍ വായിച്ചാലോ എന്ന ഒരു പരിഗണന കൊടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. അങ്ങിനെ ചെയ്താല്‍ എന്നെ 'ഉണ്ണാക്കന്‍'എന്നൊക്കെ വിളിക്കാന്‍ തോന്നുകയില്ല . ഞാന്‍ അതല്ല എന്ന് വിശ്വസിക്കാനുള്ള ചങ്കുറപ്പ് എനിക്കുള്ളതുകൊണ്ടു വിളിച്ച ഉണ്ണാക്കന് നിരാശപ്പെടാനേ നിവൃത്തിയുള്ളൂ എന്ന് മനസ്സിലാക്കിയാല്‍ നന്ന്.

എനിക്ക് അല്‍പ്പം വിഷമം തോന്നിയ ഒരു കാര്യം. ഞാന്‍ ഈ ഫേസ്ബൂക് പേജ് തുടങ്ങിയതില്‍ പിന്നെ ഇന്നിത് വരെ ഉള്ള കാര്യം തുറന്നു പറയുകയല്ലാതെ അസഭ്യമായ ഒരു പ്രയോഗം പോലും എനിക്ക് വായിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ പരിപാവനമായ ഭരണഘടനയെപ്പറ്റിയുള്ള പരാമര്‍ശം വന്നപ്പോള്‍ പൊട്ടിപ്പുറപ്പെട്ട നിലാവാരമില്ലാത്ത പ്രയോഗങ്ങള്‍ എന്നെ അത്യന്തം വേദനിപ്പിച്ചു എന്ന് പറയാതെ വയ്യ .'ഭരണഘടനാ വായിച്ചു നോക്കൂ ' എന്ന് ഉദ്‌ഘോഷിച്ച പലരും ജനാധിപത്യത്തിന്റ അടിസ്ഥാന മൂലകമായ 'പ്രതിപക്ഷ ബഹുമാനമില്ലാതെ' അസഭ്യവര്‍ഷം ചൊരിയുന്നതു കണ്ടപ്പോള്‍ കഷ്ട്ടം തോന്നി . പണ്ട്, െ്രെപമറി സ്‌കൂളിലെ മൂത്രപ്പുരയില്‍ ആരൊയോ കരികൊണ്ടു കോറിയിട്ട ചില പ്രയോഗങ്ങള്‍ അറിയാതെ ഓര്‍മ്മ വന്നു . അത് വായിക്കേണ്ടി വന്നതില്‍ ഞാന്‍ ദുഖിക്കുന്നു ....ലജ്ജിക്കുന്നു .

ഇനി ഒരു തമാശ

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ 'അണിയാത്ത വളകള്‍ 'എന്നൊരു സിനിമ സംവിധാനം ചെയ്തു. അതില്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ നായകന്‍ (സുകുമാരന്‍ ) കിടക്കുന്ന ഒരു ഷോട്ട് വേണം . എന്റെ നോട്ടത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ തീരേണ്ട കാര്യം. സ്ഥലത്തെ ഒരു പ്രധാന ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ആരോ സംഘടിച്ചു തന്നു. നടന്‍ സുകുമാരന്‍ തലയില്‍ കെട്ടുമായി അവിടെ ടേബിളില്‍ ഒന്ന് കിടന്നു എഴുന്നേക്കണം അത്രയേ ഉള്ളു. കഷ്ടകാലത്തിനു ഞങ്ങളുടെ സഹായത്തിനായി അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ പ്രശ്‌നമായി. അദ്ദേഹത്തിന് രോഗസംബന്ധിയായ എല്ലാ വിവരങ്ങളും അറിഞ്ഞേ പറ്റൂ. ഞങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടും പുള്ളി മര്‍ക്കടമുഷ്ടിയായി നില്‍ക്കുകയാണ്. സുകുമാരന്റെ തലയില്‍ കെട്ടിയ കെട്ടു ശരിയായില്ല ഓപ്പറേഷന്‍ തീയേറ്ററില്‍ ധരിച്ചിരിക്കുന്ന വേഷം ശരിയായില്ല ... ഓപ്പറേഷന്റെ ഫുള്‍ ഡീറ്റെയില്‍സ് വേണം എന്നൊക്കെ പറഞ്ഞു ഷൂട്ടിങ് തീര്‍ന്നപ്പോള്‍ നേരം വെളുക്കാറായി . ഏതാണ്ട് അത് പോലെ, ഞാന്‍ ലളിതമായി പറഞ്ഞ അല്ലെങ്കില്‍ പറയാന്‍ ശ്രമിച്ച ഒരു കാര്യം എന്റെ നിയന്ത്രണം വിട്ടു പോയി... അത് പിന്നെ നാട്ടുകാരുടെ കളിപ്പന്തായി . എനിക്ക് കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നു. കുറ്റം പറയരുതല്ലോ, കുറച്ചു പുതിയ പദപ്രയോഗങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അത്ര തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ , അറിയാതെയാണെങ്കിലും ഞാന്‍ കടന്നല്‍ കൂട്ടിലാണോ കല്ലെറിഞ്ഞത് ആണെന്ന് തോന്നുന്നു.... ഇനി സൂക്ഷിക്കാം'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends