വിമര്‍ശനത്തിന് പിന്നാലെ സന്ദര്‍ശനം... ഓര്‍ത്തഡോക്‌സ് സഭാതലവന്‍ കാതോലിക്കാബാവയെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലില്‍ എത്തിയാണ് എംഎല്‍എ സംഘത്തോടൊപ്പം മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.
മുഖ്യമന്ത്രിക്കൊപ്പം രാജു എബ്രഹാം എംഎല്‍എ, വീണ ജോര്‍ജ് എംഎല്‍എ, സജി ചെറിയാന്‍ എംഎല്‍എ എന്നിവര്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് പിണറായി വിജയന്റെ കൂടെ കാതോലിക്കാ ബാവായെ സന്ദര്‍ശിക്കാനെത്തിയില്ല
https://www.facebook.com/Malayalivartha



























