സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണം കൂടി പൂര്‍ത്തിയാവണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണം കൂടി പൂര്‍ത്തിയാവണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു . സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . കാസര്‍കോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ആദ്യ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളില്‍ തന്നെ രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത് .
കോറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കാന്‍ സാധിച്ചത് രോഗം പടരാതിരിക്കുന്നതില്‍ നിര്‍ണ്ണായകമായി .നിലവില്‍ രോഗബാധിതരുടെ സ്ഥിതിയില്‍ പുരോഗതിയുണ്ട് . എന്നാല്‍ ജാഗ്രത കുറച്ചുദിവസത്തേക്ക് കൂടി തുടരേണ്ടതുണ്ട്.
https://www.facebook.com/Malayalivartha



























