ഭൂതത്താന്‍കെട്ടിലെ അനധികൃത നിര്‍മ്മാണം; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

ഭൂതത്താന്‍കെട്ടിലെ അനധികൃത നിര്‍മ്മാണം അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ . ഈ കാര്യം അന്വേഷിക്കുമെന്നും കുറ്റക്കാരെ നിയമപരമായി തന്നെ ശിക്ഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളം ഭൂതത്താൻ കെട്ടിൽ അനധികൃത ബണ്ടുണ്ടാക്കി ഉൾക്കാട്ടിലൂടെ റോഡ് ഉണ്ടാക്കാൻ സ്വകാര്യ ടൂറിസം ലോബി നീക്കം നടത്തുന്നതായിവാർത്തകൾ പുറത്ത് വന്നിരുന്നു.
പെരിയാർവാലി കനാലിന് കുറുകെ വനഭൂമിയെ ബന്ധിപ്പിച്ചായിരുന്നു ഈ ബണ്ട് നിർമ്മാണം . രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്‍റെ പിന്തുണയോടെയായിരുന്നു അനധികൃതമായ നിര്‍മ്മാണം നടന്നത്. വനഭൂമി കയ്യേറാൻ സ്വകാര്യ വ്യക്തികളും ടൂറിസം ലോബിയും പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വനത്തിനുളളിലെ റിസോർട്ടുകൾ ഉൾപ്പെടുന്ന പട്ടയഭൂമിയിലേക്ക് റോഡ് നിർമ്മിക്കുന്നതിനായി കനാലിന് കുറുകേ തടയണയ്ക്ക് സമാനമായ ബണ്ട് അനധികൃതമായി നിർമ്മിച്ചായിരുന്നു ഈ പ്രവർത്തിക്ക് തുടക്കമിട്ടത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു വനഭൂമിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് സ്വകാര്യ ലോബി ബണ്ടിന്‍റെ നിർമാണം തുടങ്ങിയത്. നേരത്തെ ഒരാൾക്ക് നടക്കാവുന്ന വീതിയിലായിരുന്നു വരമ്പിന് സമാനമായ ബണ്ടുണ്ടായിരുന്നു. വനഭൂമിക്കുളളിലെ പട്ടയഭൂമിയിലേക്ക് പോകാൻ സ്വകാര്യവ്യക്തികൾ ആശ്രയിച്ചിരുന്നത് ഈ വരമ്പിനെയാണ്.
https://www.facebook.com/Malayalivartha



























