ക്ഷമയോടെ സഹകരിക്കൂ... വഴിയൊരുക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേരളാ പോലീസ്; ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥികളെ കോയമ്ബത്തൂരിലെത്തിക്കണം

അടിയന്തര ചികിത്സയ്ക്കായി ഗുരുതരമായ പൊള്ളലേറ്റ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ആംബുലന്‍സിന് വഴിയൊരുക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ പോലീസ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥികളെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്ബത്തൂരിലെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വഴിയൊരുക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കേരളാ പൊലീസ് രംഗത്തുവന്നിരിക്കുന്നത്.
പൊതുജനങ്ങളോടുള്ള അഭ്യര്‍ത്ഥന എന്ന നിലയിലാണ് കേരള പൊലീസിന്റെ നിര്‍ദ്ദേശം. ആംബലുന്‍സുകള്‍ വൈകീട്ട് 5: 30ന് പുറപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ വിദ്യര്‍ഥികളെ കോയമ്ബത്തൂരിലെത്തിച്ചാല്‍ മാത്രമെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാവൂ. ദേശീയ പാതയിലൂടെയാണ് വാഹനം കടന്നുപോവുക. ഇടയില്‍ തടസ്സം ഉണ്ടാകാതിരിക്കുന്നതിനാണ് പൊലീസിന്റെ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha



























