ഫാക്ടറി മാലിന്യം തോട്ടിൽ കലർന്നു; മീനുകൾ ചത്ത് പൊങ്ങി; നഗരവാസികൾ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണം എന്ന് നഗരസഭ നിർദേശം

ഫാക്ടറി മാലിന്യം തോട്ടിൽ കലർന്നതിനെ തുടർന്ന് മീനുകൾ ചത്തുപൊങ്ങി. വട്ടിയൂർക്കാവ് വയലിക്കടയിലാണ് സംഭവം. കുണ്ടമൺകടവ് പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള ജലവിതരണം നിർത്തിവച്ചു. നഗരവാസികൾ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണം എന്ന് നഗരസഭ നിർദേശം നല്‍കിയിരിക്കുന്നു .
ഇന്നലെ രാത്രിയായിരുന്നു ഇലട്രോപ്ളേറ്റിങ് ഫാക്ടറിയിൽ നിന്നും രാസലായനി കലർന്ന മാലിന്യം ഒഴുക്കിവിട്ടത്. ഫാക്ടറി വൃത്തിയാക്കുന്നതിനിടെയാണ് രാസമാലിന്യം സമീപത്തെ തോട്ടിലേക്ക് വന്നതെന്നാണ് വിവരം. ഈ തോട്ടില്‍ നിന്നുള്ള നീരൊഴുക്ക് കുണ്ടമൺകടവ് പമ്പിങ് സ്റ്റേഷനുകളിലേക്കടക്കം എത്തി ചേരുന്നു. അതുകൊണ്ട് ജലവിതരണം നിർത്തിവച്ചിരിക്കുന്നു.ഇന്നലെ രാത്രി തന്നെ തോട്ടിലെ മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങി. കുറച്ച് മീനുകളെ ഫ്കാടറി ഉടമകള്‍ കുഴിച്ചുമുടി. തോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചതിനുശേഷം മൂന്ന് ദിവസങ്ങള്‍ ശേഷമേ പമ്പിങ് തുടരാന്‍ കഴിയൂ.
https://www.facebook.com/Malayalivartha



























