തൃശൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂരിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റ് കോഴിക്കടയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തൈപറമ്പത്ത് വിനോദ്, ഭാര്യ രമ, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍, നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് കുത്തിതുറന്ന് നോക്കിയപ്പോഴാണ് നാലു പേരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് അയല്‍ക്കാരുമായി അടുത്ത ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു. മരണകാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha



























