കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്; 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയാൽ സംസ്ഥാനം കൊറോണ മുക്തമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവ്. സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രോഗ ബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രണ്ടാമത്തെ പരിശോധനാഫലമാണ് നെഗറ്റീവായിരിക്കുന്നത്. ആലപ്പുഴയിലാണ് പരിശോധന നടത്തിയത്.
വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അടുത്ത പരിശോധനാഫലം കൂടി നെഗറ്റീവായാൽ ആശുപത്രി വിടാനാകുമെന്നും മന്ത്രി എസി മൊയ്തീൻ പറഞ്ഞു..എന്നാൽ 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിനിടെ, വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ കൂടി അറസ്റ്റിലായി. തൃശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha



























