Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പാഠം പഠിപ്പിക്കും പിണറായി; കേരളത്തിലെ പ്രബലരായ പല മാനേജ്മെന്റുകളും തസ്തിക നിർണയത്തിൽ കള്ളകളി ; സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലുപിടിക്കും

10 FEBRUARY 2020 11:32 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലുപിടിക്കും. ക്രൈസ്തവ മാനേജ്മെന്റ് ഉൾപ്പെടെയുള്ള സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ തങ്ങളുടെ കള്ളകളികളിൽ നിന്ന് രക്ഷപ്പെടാൻ വഴികൾ ആലോചിക്കുകയാണ്.

സർക്കാരിനും മാനേജ്മെന്റിനുമിടയിൽ ഇടനിലക്കാരാകാൻ സമുദായ സംഘടനകളിൽ നിന്ന് ആരെ ഇറക്കും എന്നും മാനേജ്മെന്റുകൾ ചിന്തിക്കുന്നു. കേരളത്തിലെ പ്രബലരായ പല മാനേജ്മെന്റുകളും തസ്തിക നിർണയത്തിൽ കള്ളകളി നടത്തുന്നുണ്ട്. യു ഡി എഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇത്തരം കള്ളകളികൾ അംഗീകരിച്ചുകൊടുത്തിരുന്നു. എന്നാൽ പിണറായി വിജയൻ മാനേജ്മെന്റുകളെ മുട്ടുകുത്തിക്കുന്ന രീതിയിലാണ് പെരുമാറുന്നത്.

മാനേജ്മെന്റുകൾ തന്നെയും തന്റെ സർക്കാരിനെയും വിരട്ടരുതെന്ന വ്യക്തമായ സൂചന ഒരു പൊതുയോഗത്തിൽ പിണറായി വിജയൻ നൽകിക്കഴിഞ്ഞു.

ധനമന്ത്രി ബജറ്റിൽ നടത്തിയ പ്രഖ്യാപനത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകൾ രംഗത്തെത്തിയതോടെയാണ് തന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേരളത്തിൽ സ്കൂൾ നടത്തുന്ന എല്ലാവരും തസ്തിക നിർണയത്തിൽ കള്ളക്കളി നടത്തിയിട്ടുണ്ടെന്ന് സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. മാന്യമായി ഒരു മാനേജ്മെന്റും പെരുമാറിയിട്ടില്ലെന്നാണ് സർക്കാർ കണ്ടെത്തിയിട്ടുള്ളത്.

1958 -ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച കേരള വിദ്യാഭ്യാസ ബില്ല് പുന:സ്ഥാപിക്കാൻ ഇടതു സർക്കാർ ആലോചിക്കുമെന്ന വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. സർക്കാർ സഹായം സ്വീകരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിൽ സർക്കാറിന് ഇടപെടാൻ അവകാശമുണ്ടെന്ന് അടുത്ത കാലത്ത് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

മെറിറ്റിനെ മറികടക്കാൻ ആർക്കും അവകാശമില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അധ്യാപക നിയമനത്തിനുള്ള പൂർണ്ണ അവകാശം മാനേജർമാർക്ക് നല്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കേരളത്തിൽ ,1960 വരെ കെ.ഇ.ആർ പ്രകാരം എയ്ഡഡ് നിയമനങ്ങൾ നടത്തിയിരുന്നത് പി എസ്.സി ആയിരുന്നു. നിയമനാവകാശം പി.എസ്.സി യെ ഏല്പിച്ചതായിരുന്നു വിമോചന സമരത്തിന് കാരണമായത്. നായർ- ക്രൈസ്തവ സഖ്യം ഇതോടെ രൂപപ്പെട്ടു. തുടർന്നുണ്ടായ കലാപത്തിൽ കേന്ദ്രം ഇ 'എം.എസ് സർക്കാറിനെ പിരിച്ചുവിട്ടു. തുടർന്നുവന്ന പട്ടം താണുപിള്ളയുടെ ഗവർൺമെന്റ കെ. ഇ ആർ സെക്ഷൻ 11-ൽ മാറ്റം വരുത്തി മാനേജർമാർക്ക് താല്ക്കാലിക നിയമനാവകാശം നല്കി .

60 വർഷമായി മാനേജർമാർ ആസ്വദിച്ചിരുന്ന നിയമനം നടത്താനുള്ള താല്ക്കാലികാവകാശമാണ് സുപ്രിം കോടതി വിധിയോടെ റദ്ദായത്. വിധിപ്രകാരം എയ്ഡഡ് മാനേജർമാർ ഇനി നടത്തുന്ന ഏതു നിയമനവും നിയമവിരുദ്ധമാണ്. 2.5 ലക്ഷം എയ്ഡഡ് ജീവനക്കാരാണ് കേരളത്തിലുള്ളത്. സുപ്രിം കോടതി വിധിയെത്തുടർന്ന് നിയമനാധികാരം പി.എസ്.സിക്ക് പുനഃസ്ഥാപിച്ചുകിട്ടിയതിനാൽ , സർക്കാറിന്റെ പുതിയ ഒരു ഉത്തരവു പോലും ഇനി ആവശ്യമില്ല. ഇതാണ് മുഖ്യമന്ത്രിയുടെ വിരട്ടിന് പിന്നിൽ .

കേരളത്തിൽ എല്ലാ മതത്തിൽ പെട്ടവർക്കും എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. മാറി മാറി വരുന്ന സർക്കാരുകളെല്ലാം തന്നെ മതങ്ങളെ പ്രീതിപ്പെടുത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. അല്ലെങ്കിൽ മതങ്ങളെ സർക്കാരുകൾക്ക് ഭയമാണ്. ആദ്യത്തെ ഇടതു സർക്കാർ അടിമറിക്കപ്പെട്ടത്പിന്നീട് വന്ന സർക്കാരുകളും ഓർമ്മിക്കുന്നുണ്ടെന്ന് കരുതാം. സർക്കാർ കടുംപിടുത്തം തുടരാൻ സാധ്യതയില്ല. സമുദായ സംഘടനകളെ വിരട്ടി ഒപ്പം നിർത്തുക എന്നത് മാത്രമാണ് അവരുടെ നയം. വോട്ടാണ് സർക്കാരിന്റെ വിഷയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends