ഋഷി തുല്യന് ആദരാഞ്ജലികള്‍; അന്തരിച്ച ആർ.എസ്.എസ് താത്ത്വികാചാര്യൻ പരമേശ്വർജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അന്തരിച്ച ആർ.എസ്.എസ് താത്ത്വികാചാര്യൻ പരമേശ്വർജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ പാണ്ഡിത്യത്തോടെ ഋഷി തുല്യമായ ജീവിതം നയിച്ചയാളാണ് പി പരമേശ്വരനെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മൂല്യങ്ങളുടെ കാവൽക്കാരനെയാണ് രാജ്യത്തിനു നഷ്ടമായതെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു .സാമൂഹിക–രാഷ്ട്രീയ മണ്ഡലങ്ങളിൽ മൂല്യത്തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ധാർമിക മൂല്യങ്ങളുടെയും തത്വാധിഷ്ഠിത രാഷ്ട്രീയപ്രവർത്തനത്തിന്റെയും ജീവിക്കുന്ന മാതൃകയായിരുന്നു തന്നെ സംബന്ധിച്ചിടത്തോളം പി. പരമേശ്വർജിയെന്നും അദ്ദേഹം ഓർമ്മിച്ചു .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ , കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി, ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ. ഹരി , ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചർ , ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഒ രാജഗോപാൽ ,ടി.ജെ. വിനോദ്, എസ്. ശർമ, കോൺഗ്രസ് നേതാക്കളായ കെ.വി. തോമസ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ബാബു, ദീപ്തി മേരി വർഗീസ്, എൻ. വേണുഗോപാൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, സിപിഎം നേതാക്കളായ എം.എം.ലോറൻസ്, പി. രാജീവ്, സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പി. രാജു, പിഎസ്‌സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ, ലതിക സുഭാഷ്, ആർഎസ്പി നേതാവ്, കെ. രജികുമാർ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്,കവി എസ്. രമേശൻ നായർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ജസ്റ്റിസ് കെ. നാരായണകുറുപ്പ്, ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ എന്നിവരും പരമേശ്വർജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .
https://www.facebook.com/Malayalivartha



























