നരകം കണ്ടു വരും; ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് ഓർഡർ ചെയ്ത് വരുത്തി കഴിച്ച യുവാവിന് സംഭവിച്ചത് ഇതാണ്...

ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് ഓർഡർ ചെയ്ത് വരുത്തി കഴിച്ച യുവാവിന്റെ അനുഭവ വീഡിയോ വൈറലാകുന്നു. മാസ്റ്റർപീസ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. നരകം കണ്ടു വരും എന്നുവരെ പാക്കറ്റിന് പുറത്ത് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അസാമാന്യ എരിവാണ് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.
'ഈ ചിപ്സ് നിങ്ങൾ ടെസ്റ്റ് ചെയ്യേണ്ട എന്നെ ഞാൻ പറയുകയുള്ളൂ എങ്കിലും ചെറിയൊരു പീസ് ഒക്കെ എടുത്ത് ടേസ്റ്റ് ചെയ്ത ഇതിൻറെ എരിവിൻറെ കാഠിന്യം അറിയണമെന്നുണ്ടെങ്കിൽ ലിങ്ക് ഇതാ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിപ്സ് കഴിച്ച് കണ്ണുകൾ ചുമന്ന് നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ വ്യക്തമാണ്. എരിവു ശമിപ്പിക്കാൻ പാലും ഐസ്ക്രീമും അടുത്ത് കരുതി വച്ചിട്ടാണ് യുവാവ് ഈ സാഹസത്തിന് മുതിർന്നത്. അരമണിക്കൂർ എടുത്താണ് യുവാവ് സാധാരണ നിലയിലേയ്ക്ക് എത്തിയത്.
https://www.facebook.com/Malayalivartha



























