കൂടെ പഠിക്കുന്ന കുട്ടിയോട് കൂട്ടുക്കാരികളുടെ ക്രൂരത; അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തി ചിത്രങ്ങൾ കാട്ടി ഭീഷണിയും പണം തട്ടാൻ ശ്രമവും; മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് പെൺക്കുട്ടി; ഇത്തരത്തിൽ പെൺകുട്ടികൾ പ്രതികളാകുന്ന സംസ്ഥാനത്തെ ആദ്യ സൈബർകേസ്

അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തി ചിത്രങ്ങൾ. ഇത് കാട്ടി ഭീഷണിയും പണം തട്ടാൻ ശ്രമവും. സഹപാഠികളുടെ ക്രൂരതയിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ ശ്രമം . ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടികളടക്കം നാല് സഹപാഠികൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കുട്ടികളും പ്രായപൂർത്തിയായിട്ടില്ല. .പെൺകുട്ടി പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൂടെ പഠിക്കുന്ന ആൺകുട്ടിയുടെ ചിത്രവുമായി ചേർത്തായിരുന്നു മോശമായ രീതിയിൽ ചിത്രങ്ങൾ മോർഫ് ചെയ്തത്.
സംഭവത്തിൽ പങ്കുള്ള ആൺകുട്ടിക്കെതിരേയും കേസെടുക്കുകയുണ്ടായി . ഇത്തരത്തിൽ പെൺകുട്ടികൾ പ്രതികളാകുന്ന സംസ്ഥാനത്തെ ആദ്യ സൈബർകേസാണിത് . സ്കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ച് വന്നപ്പോഴായിരുന്നു ചിത്രങ്ങൾ കാണിച്ചത്. യാത്രാവേളയിൽ പെൺകുട്ടിയുടെ ഫോണിലെടുത്ത ചിത്രങ്ങളിൽ സഹപാഠിയായ ആൺകുട്ടിയുടെ ചിത്രം ചേർത്ത് മോർഫ് ചെയ്യുകയായിരുന്നു. മാത്രമല്ല പണത്തിനുപരി വിനോദയാത്രാവേളയിലുണ്ടായ സ്വരച്ചേർച്ചയില്ലായ്മയാണോ സംഭവത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നു. മോർഫിങ് നടത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന ഫോണുകളടക്കം പിടിച്ചെടുക്കുകയുണ്ടായി. കേസിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടികൾ സ്വീകരിക്കുക.
https://www.facebook.com/Malayalivartha



























