വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള കള്ളത്തരങ്ങള്‍ പുറത്താകുമോ എന്ന ഭയവും, വീടിന്റെ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശവും കൊലപാതകത്തിന് വഴിവച്ചു; പൊന്നാമറ്റം അന്നമ്മ കൊലക്കേസിലെ ആറാമത്തെ കുറ്റപത്രം താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു

കൂടത്തായി കൊലപാതക പരമ്പരകളിലെ ഒന്നായ പൊന്നാമറ്റം അന്നമ്മ കൊലക്കേസിലെ ആറാമത്തെ കുറ്റപത്രം താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ജോളി മാത്രമാണ് ഈ കേസില്‍ പ്രതി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള കള്ളത്തരങ്ങള്‍ പുറത്താകുമോ എന്ന ഭയവും വീടിന്റെ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശവുമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്.
നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നതെന്നാണ് കുറ്റപത്രം. 129 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്.എഴുപതിലധികം രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha



























