ആട്ടിന്‍ സൂപ്പില്‍ നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തി; വിഷത്തിന്റെ മണം അറിയാതിരിക്കാന്‍ തലേദിവസം തന്നെ സൂപ്പില്‍ കലക്കി; കൊലപാതക പരമ്പര ആരംഭിച്ചത് അവിടെ നിന്നും

കേരളം ഞെട്ടിയ കൊലപാതക പരമ്പരയില്‍ ജോളി കൊലപാതം ആരംഭിച്ചത് അന്നമ്മയെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു. ആട്ടിന്‍ സൂപ്പില്‍ നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തിയാരുണൈ അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് 2002 ആഗസ്റ്റ് 22-ന് കൊല്ലപ്പെട്ട അന്നമ്മ തോമസ്. വിഷത്തിന്റെ മണം അറിയാതിരിക്കാന്‍ തലേദിവസം തന്നെ സൂപ്പില്‍ ഇത് കലക്കിവെച്ചു. സ്ഥിരമായി ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് നല്‍കുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവ്.
കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെ കേസായ പൊന്നാമറ്റം അന്നമ്മ തോമസ് വധക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങൾ ഉള്ളത് . താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു തിങ്കളാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസില്‍ നിന്നും വ്യത്യസ്തമായി ജോളി മാത്രമാണ് ഈ കേസില്‍ പ്രതി. 1061 പേജുള്ളതാണ് കുറ്റപത്രം. 79 രേഖകളുമുണ്ട്.
https://www.facebook.com/Malayalivartha



























