Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഹൃദയത്തോട് ചേര്‍ക്കുമ്പോള്‍... വന്‍ ഭൂരിപക്ഷത്തോടെ ആം ആദ്മി കുതിക്കുമ്പോള്‍ അറിയണം ഡല്‍ഹിയെ; കോണ്‍ഗ്രസിന്റേയും ഷീല ദീക്ഷിത്തിന്റേയും സ്വപ്നഭൂമി കൈവിട്ടത് നിര്‍ഭയ കേസോടെ; ഒരിക്കലും പിടി കൊടുക്കാത്ത ഡല്‍ഹിയില്‍ മൂന്നാമതും കെജ്രിവാള്‍ കുതിക്കുന്നു

11 FEBRUARY 2020 09:47 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ ഒരിക്കല്‍ കൂടി അരവിന്ദ് കെജ്രിവാള്‍ അധികാരത്തില്‍ വരുമ്പോള്‍ ആര്‍ക്കും മനസിലാകാത്ത ഡല്‍ഹി രാഷ്ട്രീയവും ചര്‍ച്ചയാകുന്നു. ഇന്ത്യയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 1951ലായിരുന്നു ഡല്‍ഹി നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പും നടന്നത്. വിസ്തൃതിയിലും വോട്ടര്‍മാരുടെ എണ്ണത്തിലും പ്രതാപം കുറവായിരുന്നു പഴയ ഡല്‍ഹിക്ക്. സൗത്ത് എക്സ്റ്റന്‍ഷനും കരോള്‍ ബാഗിനും അപ്പുറം മുള്ളുകാടായിരുന്ന ഒരു കാലവുമുണ്ടായിരുന്നു ദേശീയ തലസ്ഥാനത്തിന്. ഇന്ത്യ, പാക്ക് വിഭജനത്തില്‍ മുറിവേറ്റവരെ അധിവസിപ്പിക്കാന്‍ ഡല്‍ഹിയുടെ കവാടങ്ങള്‍ തുറന്നുകൊടുത്തു. അങ്ങനെ, മുള്ളുകാടുകള്‍ ജനവാസ മേഖലകളായി.

42 സീറ്റുകളിലേക്കായിരുന്നു 1951ലെ തിരഞ്ഞെടുപ്പ്. മത്സരിച്ച 47ല്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ് ജയിച്ചു. 52.09% വോട്ടും സ്വന്തമാക്കി. കോണ്‍ഗ്രസ് നേതാവും ഡല്‍ഹി നംഗ്ലോയി സ്വദേശിയുമായ ബ്രഹ്മ പ്രകാശായിരുന്നു ആദ്യ മുഖ്യമന്ത്രി. 31 സീറ്റില്‍ മത്സരിച്ച ഭാരതീയ ജനസംഘം (ബിജെഎസ്) ജയിച്ചത് 5 സീറ്റുകളില്‍ മാത്രം. വനിതകളില്ലാത്ത നിയമസഭയായിരുന്നു ആദ്യത്തേത്.

1956ല്‍ ഡല്‍ഹിയെ കേന്ദ്രഭരണ പ്രദേശമാക്കി ഉത്തരവിറങ്ങി, ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് ഭരണം രാഷ്ട്രപതിക്കു കീഴിലാക്കി. 1957ല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ രൂപീകരിക്കപ്പെട്ടു. 1966ല്‍ കോര്‍പറേഷന്‍ ഭരണത്തിനായി ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിന് രൂപംകൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട 56 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട 5 പേരുമായിരുന്നു കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. ഭരണപരമായ അധികാരങ്ങളൊന്നും കൗണ്‍സിലിനുണ്ടായിരുന്നില്ല, ഡല്‍ഹി ഭരണത്തിന്റെ ഉപദേശക സ്ഥാനമെന്നു പറയാം. 1990 വരെ ഈ രീതിയിലായിരുന്നു ഡല്‍ഹി ഭരണം.

1972ലും 1983ലും കോണ്‍ഗ്രസും 1977ല്‍ ജനതാ പാര്‍ട്ടിയും കോര്‍പറേഷനില്‍ ഭൂരിപക്ഷം നേടി. 1991ല്‍ ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശമായി. 1993ല്‍ ഡല്‍ഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പും നടന്നു. 57 ജനറല്‍ സീറ്റുകളും 13 എസ്‌സി സംവരണ സീറ്റുകളുമായി ആകെ 70 മണ്ഡലത്തിലേക്കായിരുന്നു വോട്ടെടുപ്പ്. 49 സീറ്റുമായി ബിജെപി അധികാരത്തിലെത്തി. 14 സീറ്റുമായി കോണ്‍ഗ്രസ് രണ്ടാമതും.

1993-98 ഭരണകാലത്തിനിടെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാരാണ് ഡല്‍ഹി ഭരിച്ചത്. ആദ്യം മദന്‍ലാല്‍ ഖുറാന, പാതിവഴിയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ച് സാഹിബ് സിങ് വര്‍മ മുഖ്യമന്ത്രിയായി. ഭരണം അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ഉള്ളിവില നിയന്ത്രണാതീതമായതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ വര്‍മയും രാജിവച്ചു. ഏതാനും മാസം സുഷമ സ്വരാജും ബിജെപി മുഖ്യമന്ത്രിയായി. ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നവരില്‍ നിലവില്‍ കേജ്‌രിവാള്‍ മാത്രമാണിന്നു ജീവിച്ചിരിക്കുന്നത്.

1998ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു ജയം, 52 സീറ്റ്. 2003ലും 2008ലും കോണ്‍ഗ്രസ് വിജയം തുടര്‍ന്നു. 15 വര്‍ഷം ഷീല ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. തുടര്‍ന്നാണ് ഡല്‍ഹിയെ ഇളക്കി മറിച്ച നിര്‍ഭയ കേസ് ഉണ്ടായത്. ഡല്‍ഹിയില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ജനം തെരുവിലിറങ്ങിയപ്പോള്‍ രക്ഷകനായി കണ്ടത് കെജ്രിവാളിനേയാണ്. പിന്നീട് ആ ജനമുന്നേറ്റം വോട്ടാക്കി മാറ്റുകയായിരുന്നു കെജ്രിവാള്‍. 2013ലായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് രംഗപ്രവേശം. ആദ്യ തിരഞ്ഞെടുപ്പില്‍തന്നെ മത്സരിച്ച 70ല്‍ 28 സീറ്റും സ്വന്തമാക്കി എഎപി വരവറിയിച്ചു. എട്ടു സീറ്റ് നേടിയ കോണ്‍ഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭയ്ക്കും രൂപംനല്‍കി. ബിജെപി 31 സീറ്റാണ് നേടിയത്.

എന്നാല്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതില്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാത്തതിനെത്തുടര്‍ന്ന് സഖ്യത്തില്‍ വിള്ളല്‍വീണു, കേജ്‌രിവാള്‍ രാജിവച്ചു. ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് 2015ല്‍ വീണ്ടും തിരഞ്ഞെടുപ്പ്. 67 സീറ്റുമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പുരാഷ്ട്രീത്തിലെ തന്നെ സമാനതകളില്ലാത്ത വിജയവുമായി എഎപി തിരിച്ചെത്തി. ബിജെപിക്കു ലഭിച്ചത് 3 സീറ്റ്. കോണ്‍ഗ്രസിനു പൂജ്യവും. ഈ തെരഞ്ഞെടുപ്പിന്റെ ഫലവും മുമ്പത്തെ ഫലത്തിന്റെ തനിയാവര്‍ത്തനമാകാനാണ് സാധ്യത. ഡല്‍ഹി ഒരിക്കല്‍ കൂടി കെജ്രിവാളിന് സ്വന്തമാകുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends