Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഡല്‍ഹി മിന്നുമ്പോള്‍... ദില്ലിക്കാര്‍ അധികമൊന്നും കേട്ടിട്ടിട്ടാത്ത പേരുകാരന്‍ ഇന്ത്യയുടെ ശബ്ദമായി മാറുന്നു; അഴിമതി വിരുദ്ധ സമരത്തിനായി ഐ.എ.എസ്. ഉപേക്ഷിച്ച് ആം ആദ്മിയിലെത്തുമ്പോള്‍ ഇങ്ങനെയൊരു വിജയം സ്വപ്നത്തില്‍ പോലും കണ്ടില്ല; മോദിക്ക് വെല്ലുവിളിയായി കെജ്രിവാള്‍ കുതിക്കുമ്പോള്‍ അറിയണം ഈ ഐഐടി പ്രതിഭയെ

11 FEBRUARY 2020 10:47 AM IST
മലയാളി വാര്‍ത്ത

രാജ്യ തലസ്ഥാനമായ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ രാജ്യത്തിന് ഏറെ അതിശയം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്‍ബലമില്ലാതെ കരുത്തരായ ഷീല ദീക്ഷിത്തിനേയും ബിജെപിയേയും മലര്‍ത്തിയടിച്ചാണ് കെജ്രിവാള്‍ തന്റെ അശ്വമേധയാത്ര തുടങ്ങിയത്. ദില്ലിയുടെ മനമറിഞ്ഞ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്തിനെ അത്രവേഗമൊന്നും തുടച്ചെറിയാനാവില്ലെന്ന് സകലരും വിലയിരുത്തിയതാണ് എന്നാല്‍ കാലം മാറുകയായിരുന്നു. മൂന്നാമതും ഡല്‍ഹിയില്‍ കെജ്രിവാള്‍ അധികാരത്തിലേറുമ്പോള്‍ അറിയണം ഈ സാധാരണക്കാരനെ.

ദില്ലിക്കാര്‍ അധികമൊന്നും കേട്ടിട്ടിട്ടാത്ത ഒരു പേരായിരുന്നു അരവിന്ദ് കെജ്രിവാള്‍ എന്നത്. പക്ഷേ വെറും മൂന്ന് വര്‍ഷം കൊണ്ട് ദില്ലിയുടെ തിരഞ്ഞെടുപ്പ് ചിത്രത്തിലെ വലിയ സാന്നിധ്യമായി മാറി.

ഒരു സാധാരണ വിദ്യാര്‍ത്ഥിയായി തുടങ്ങി, മിടുക്കനായ ഐഐടി വിദ്യാര്‍ത്ഥിയായി, ടാറ്റ സ്റ്റീലില്‍ എന്‍ജിനീയറായി, ഇന്ത്യന്‍ ഭരണ സര്‍വ്വീസിലെത്തി, അഴിമതി വിരുദ്ധ സമരത്തിനായി ജോലി ഉപേക്ഷിച്ച്, ഒടുവില്‍ ആം ആദ്മി എന്ന പാര്‍ട്ടി ഉണ്ടാക്കി ഇന്ദ്ര പ്രസ്ഥത്തില്‍ അധികാരത്തിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍.

ഹരിയാനയിലെ ഹിസാരില്‍ 1968 ആഗസ്ത് 16 നാണ് അരവിന്ദ് കെജ്രിവാളിന്റെ ജനനം. പിതാവ്: ഗോബിന്ദ് റാന്‍ കെജ്രിവാള്‍. മാതാവ്: ഗീതാ ദേവി.

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഐഐടി ഖൊരക്പൂര്‍. ഇവിടെ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം സ്വന്തമാക്കിയ മിടുക്കനാണ് അരവിന്ദ് കെജ്രിവാള്‍. ഖൊരക്പുര്‍ ഐഐടിയുല്‍ നിന്ന് എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയാല്‍ ജോലിക്കാണോ ബുദ്ധിമുട്ട്. 1989 ല്‍ കെജ്രിവാള്‍ ടാറ്റ സ്റ്റീലില്‍ എന്‍ജിനീയറായി.

സ്വകാര്യ കമ്പനിയിലെ ജോലി കെജ്രിവാളിന് തീരെ പിടിച്ചില്ല. സിവില്‍ സര്‍വ്വീസ് ആയി അടുത്ത ലക്ഷ്യം. 1992 ല്‍ ടാറ്റയിലെ ജോലി രാജിവച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാനിയ കൊല്‍ക്കത്തയിലേക്ക് പോയി. 1995 ല്‍ ഇന്ത്യന്‍ റവന്യു സര്‍വ്വീസിലെത്തി.

ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് (ഐആര്‍എസ്) ആണ് അരവിന്ദ് കെജ്രിവാളിന് ഒരു കുടുംബം ഉണ്ടാക്കിക്കൊടുത്തത് എന്ന് പറയാം. ഐആര്‍എസിലെ ഒരേ ബാച്ചുകാരിയായ സുനിതയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അവസാനം അത് വിവാഹത്തിലുമെത്തിച്ചു. അവര്‍ക്ക് രണ്ട് മക്കളുണ്ട്. തന്റെ വിജയത്തിന് സുനിതയുടെ വന്‍ പിന്തുണയാണെന്നാണ് കെജ്രിവാള്‍ പറയുന്നത്.

സര്‍ക്കാര്‍ സര്‍വ്വീസ് പൊതു ജന സേവനം തന്നെ. എന്നാലും കെജ്രിവാളിന്റെ പൊതു പ്രവര്‍ത്തനം അതില്‍ അവസാനിച്ചില്ല. ജനങ്ങള്‍ക്ക് അത്ര പിടിപാടില്ലാത്തതും എന്നാല്‍ ഏറെ ആവശ്യമുള്ളതും ആയ ആദായ നികുതി, റേഷന്‍ , വൈദ്യുതി മേഖലകളില്‍ സഹായം എത്തിക്കനായി കെജ്രിവാള്‍ ഒരു സംഘടന തുടങ്ങി. 'പരിവര്‍ത്തന്‍'. 1999 ല്‍ ആയിരുന്നു.

സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുമ്പോള്‍ മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനം സാധ്യമല്ലല്ലോ. ജോലി വേണോ പൊതു പ്രവര്‍ത്തനം വേണോ എന്ന ചിന്തയായി. കെജ്രിവാളിന്റെ തീരുമാനം പൊതുപ്രവര്‍ത്തകനായി നില്‍ക്കാനായിരുന്നു. അങ്ങനെ ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണറായിരിക്കെ 2006 ല്‍ കെജ്രിവാള്‍ ജോലി രാജിവച്ചു.

രാജ്യം കണ്ട മികച്ച വിവരാവകാശ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് അരവിന്ദ് കെജ്രിവാള്‍. ജോലി ഉപേക്ഷിച്ചതിന് ശേഷം വിവരാവകാശ നിയമത്തിന്റെ പിന്‍പറ്റിയായിരുന്നു കെജ്രിവാളിന്റെ സമരങ്ങള്‍ തുടങ്ങുന്നത്. ജനങ്ങള്‍ക്ക് വിവരാവകാശ നിയമത്തിന്റെ ഗുണഫലങ്ങള്‍ എങ്ങനെ ലഭിക്കുമെന്നും കെജ്രിവാള്‍ തെളിയിച്ചു.

അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോഴാണ് കെജ്രിവാള്‍ കൂടുതല്‍ ജനശ്രദ്ധ നേടിയത്. ജനലോക്പാലിന്‍ കരട് രൂപീകരിക്കുന്നതിനുള്ള സമിതിയില്‍ പൗര സമൂഹത്തിന്റെ പ്രതിനിധിയായി കെജ്രിവാളും ഉണ്ടായിരുന്നു.

പുഴുക്കുത്ത് വീണ ഇന്ത്യന്‍ രാഷശ്ട്രീയത്തിന് ഒരു മുക്തി വേണമെങ്കില്‍ തങ്ങളും രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നതായിരുന്നു കെജ്രിവാളിന്റെ പക്ഷം. എന്നാല്‍ അണ്ണ ഹസാരെ ഇതിന് എതിരായിരുന്നു. എന്തിനും ഏതിനും ഒപ്പം ഉണ്ടായിരുന്ന കിരണ്‍ ബേദിയും ഇക്കാര്യത്തില്‍ കെജ്രിവാളിനൊപ്പം നിന്നില്ല. ഹസാരെ സംഘം പിരിയുമോ എന്ന നിലയിലേക്ക് വരെ എത്തി കാര്യങ്ങള്‍

എതിര്‍പ്പുകള്‍ പലതും ഉയര്‍ന്നെങ്കിലും കെജ്രിവാള്‍ ഒടുവില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആം ആദ്മി പാര്‍ട്ടി, സാധാരണക്കാരന്റെ പാര്‍ട്ടി. 2012 നവംബര്‍ 26 നായിരുന്നു ദില്ലിയില്‍ വച്ച് കെജ്രിവാള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

ആം ആദ്മി പാര്‍ട്ടി ദില്ലി തിരഞ്ഞെടുപ്പില്‍ കറുത്ത കുതിര ആകുമെന്ന് നേരത്തേ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള കെജ്രിവാളിന്റേയും കൂട്ടരുടേയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ജനപിന്തുണ ഉണ്ടാക്കി.

വിവാദങ്ങളില്‍ നിന്ന് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും മുക്തരായിരുന്നില്ല. അഴിമതി ആരോപണങ്ങളും, വര്‍ഗീയതയും കൈക്കൂലിയും ഒക്കെ ആം ആദ്മി പാര്‍ട്ടിക്കതെിരേയും ഉന്നയിക്കപ്പെട്ടു.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ദിവസമാണ് 2013 ഡിസംബര്‍ 8. അരവിന്ദ് കെജ്രിവാളിന്റേയും. കോണ്‍ഗ്രസിന്‌റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ, നിലവിലെ ദില്ലി മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്തിനെ അട്ടമറിച്ച് അരവിന്ദ് കെജ്രിവാള്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയിരിക്കുന്നു. ദില്ലിയില്‍ തുടങ്ങിയ കുതിപ്പ് പിന്നെ നിലച്ചിട്ടില്ല. മൂന്നാമതും കെജ്രിവാള്‍ ജയിക്കുമ്പോള്‍ ഇനി ലക്ഷ്യം ദേശീയ രാഷ്ട്രീയമാണ്. മോദിക്കൊരു ബദലായി കെജ്രിവാള്‍ വരുമോയെന്ന് കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends