തകര്‍ന്ന് മോദിയും ഷായും; മൂന്നാമതും ദില്ലിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുളള ഒരുക്കങ്ങളുമായി കെജ്രിവാള്‍; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്മമതാ ബാനര്‍ജിയെ ക്ഷണിച്ചതായി റിപ്പോർട്ട്

രാജ്യ തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാൾ ഭരണം നിലനിർത്തുമോ എന്ന് ഇന്നറിയാം. 21 കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ലീഡ് ലഭിക്കുന്നത്. 9 മുതല്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്.
മൂന്നാമതും ദില്ലിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുളള ഒരുക്കങ്ങള്‍ കെജ്രിവാള്‍ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ കെജ്രിവാള്‍ ക്ഷണിച്ചു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മമതയെ ഫോണില്‍ വിളിച്ച് കെജ്രിവാള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
രാജ്യതലസ്ഥാനത്ത് ബിജെപിയെ തൂത്തെറിഞ്ഞ് വീണ്ടും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ തനിക്ക് സംശയം ഇല്ലെന്നും കെജ്രിവാള്‍ മമതയോട് പറഞ്ഞു. തനിക്ക് മറ്റ് പ്രധാനപ്പെട്ട പരിപാടികളൊന്നും അന്നത്തെ ദിവസം ഇല്ലെങ്കില്‍ കെജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കും എന്നാണ് മമത അറിയിച്ചിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ഫെബ്രുവരി 28നാണ് കെജ്രിവാള്‍ ആദ്യമായി ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസ് പിന്തുണയോടുകൂടിയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. 2014ല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ താഴെ വീണു. 2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ കെജ്രിവാള്‍ അധികാരത്തില്‍ തിരിച്ചെത്തി. ദില്ലിയിലെ 70 സീറ്റുകളില്‍ 67ഉം തൂത്തുവാരിക്കൊണ്ടായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഇക്കുറിയും ആം ആദ്മി പാര്‍ട്ടി തന്നെ വിജയിക്കും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. സീറ്റുകളുടെ എണ്ണം കുറയുമെങ്കിലും ഭരണം നിലനിര്‍ത്താന്‍ കെജ്രിവാളിന് സാധിക്കും എന്നാണ് കണക്ക് കൂട്ടലുകള്‍.
1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്ബോള്‍ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണു പോളിംഗ്.
https://www.facebook.com/Malayalivartha



























