Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഒരു ചുവന്ന മുടിക്കാരിയാര്? ശശി തരൂരിന്റെ പുതിയ ഇരയെന്നും ഇത്തവണ ഒരു ചുവന്ന മുടിക്കാരിയാണെന്നുമൊക്കെയുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി സാക്ഷാല്‍ ആര്‍ജെ പുര്‍ഖ തന്നെ രംഗത്തെത്തി

11 FEBRUARY 2020 11:34 AM IST
മലയാളി വാര്‍ത്ത

ശശി തരൂര്‍ തിരുവനന്തപുരം എംപിയാണെങ്കിലും തരൂരിന്റെ പ്രശസ്തി ലോകോത്തരമാണ്. അതിനാല്‍ തന്നെ തരുരീന്റെ ഓരോ ചലനങ്ങളും വാര്‍ത്തയാകാറുണ്ട്. അടുത്തിടെ യുട്യൂബില്‍ പ്രചരിച്ച ഒരു വീഡിയോയാണ് വൈറലായത്. അതിന് പിന്നാലെ വിവാദങ്ങളുമെത്തി. ഇംഗ്ലീഷ് ഭാഷയില്‍ അഗ്രഗണ്യനായ ശശി തരൂരിന്റെ ഹിന്ദി ഭാഷാസ്വാധീനം പരിശോധിക്കുന്ന രസകരമായ ഒരു വീഡിയോയായിരുന്നു അത്.

റേഡിയോ മിര്‍ച്ചിയില്‍ ആര്‍ജെ ആയ പുര്‍ഖ, ശശി തരൂരിനോട് ചില ഹിന്ദി വാക്കുകളുടെ അര്‍ഥം ചോദിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ തരൂരിനെ കണ്ടപ്പോഴാണ് പുര്‍ഖ അദ്ദേഹത്തോട് ഇത്തരമൊരു ആശയം പങ്കുവച്ചതും അദ്ദേഹം സമ്മതിച്ചതും. എന്നാല്‍ ഈ വീഡിയോ യുട്യൂബില്‍ എത്തിയതിന് പിന്നാലെ ഇരുവരുടെയും ചിത്രം ചേര്‍ത്ത് സ്ത്രീവിരുദ്ധമായ ഉള്ളടക്കമുള്ള ട്രോളുകളുടെ ഒരു ഘോഷയാത്ര തന്നെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു. ശശി തരൂരിന്റെ പുതിയ ഇരയെന്നും ഇത്തവണ ഒരു ചുവന്ന മുടിക്കാരിയാണെന്നുമൊക്കെയുള്ള തലക്കെട്ടുകളിലായിരുന്നു ട്രോളുകളില്‍ പലതും.

അപ്രതീക്ഷിതമായി നേരിട്ട ഈ സൈബര്‍ ആക്രമണത്തില്‍ പകച്ചുപോയെങ്കിലും ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെ പുര്‍ഖ. ഇംഗ്ലീഷ് വെബ്‌സൈറ്റ് ആയ 'ദി ക്വിന്റി'ലൂടെയാണ് പുര്‍ഖയുടെ പ്രതികരണം. മാനസിക പ്രയാസം നേരിട്ട സമയത്ത് തനിക്കൊപ്പം നില്‍ക്കാന്‍ ഉറ്റവര്‍ ഉണ്ടായെങ്കിലും സമാന അവസ്ഥയിലെത്തുന്ന എല്ലാ സ്ത്രീകളുടെയും സ്ഥിതി അതാവില്ലെന്ന് തനിക്കറിയാമെന്നും പുര്‍ഖ പറയുന്നു.

ഞാന്‍ ചെയ്ത ജോലി ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുന്നത് ഇത്തരത്തിലൊരു സൈബര്‍ ആക്രമണം ക്ഷണിച്ചുവരുത്തുമെന്ന് ഞാന്‍ കരുതിയതേയില്ല. ആദ്യം എനിക്കത്ര സങ്കടമൊന്നും തോന്നിയില്ല. എന്നാല്‍ ഞങ്ങളുടെ ഫോട്ടോകള്‍ ട്രോളുകളുടെ രൂപത്തില്‍ പല പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. പല സുഹൃത്തുക്കളും എനിക്കുതന്നെ ഇവ അയച്ചുതരാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്നുതന്നെ ഒരു മാനസിക പ്രയാസത്തിലേക്ക് കടന്നു. സ്വന്തം ജോലി ചെയ്തതിനാണല്ലോ ഇത്രയും അപമാനിക്കപ്പെടുന്നത് എന്നതായിരുന്നു എന്നെ ഏറ്റവും ഉലച്ചുകളഞ്ഞത്. തന്നെ ഒരു വസ്തു എന്ന് ചുരുക്കുകയാണ് ആ ട്രോളുകളുടെ ഉപജ്ഞാതാക്കള്‍ ചെയ്തതെന്നും ശശി തരൂരിനൊപ്പം ചിത്രത്തില്‍ വരുന്നത് ഒരു സ്ത്രീയാണെങ്കില്‍ എപ്പോഴും ഇതാണ് നേരിടേണ്ടിവരുന്നതെന്നും ആര്‍ ജെ പുര്‍ഖ പറയുന്നു.

ഞങ്ങള്‍ മനുഷ്യരാണെന്ന് അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ചില്ല. എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ഒരു നേതാവിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ സ്ത്രീകളെ വെറും ആയുധങ്ങളായി പരിഗണിക്കുന്ന സൈബറിടത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, മി ടൂ തുടങ്ങിയ മൂവ്‌മെന്റുകളൊക്കെ എത്ര നിരര്‍ഥകങ്ങളാണ്... ഈ പരീക്ഷണഘട്ടത്തില്‍ പരിചയക്കാരൊക്കെ എനിക്കൊപ്പം നിന്നു. പക്ഷേ ഇത്തരമൊരു ഘട്ടത്തിലെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും ഇത്തരത്തില്‍ പിന്തുണ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഡോ. തരൂരിനെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള ശ്രമം മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അത് മോശമായി തോന്നിയിരുന്നു. പക്ഷേ ആ ചിത്രങ്ങളിലെയൊക്കെ സ്ത്രീകളെ അത് എങ്ങനെയാവാം ബാധിച്ചിരിക്കുകതെന്ന് ഇപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത്. അതേസമയം ഈ ഭീഷണികള്‍ക്ക് മുന്നില്‍ താനടക്കമുള്ള സ്ത്രീകള്‍ കീഴടങ്ങുമെന്ന് കരുതേണ്ടെന്നും തങ്ങള്‍ ആരുടെയെങ്കിലും ഇരകള്‍ അല്ലെന്നും സ്വന്തം അഭിപ്രായമുള്ള പെണ്ണുങ്ങളാണെന്നും ആര്‍ ജെ പുര്‍ഖ പറഞ്ഞവസാനിപ്പിക്കുന്നു. അതേസമയം ഈ വിഷയത്തില്‍ ശശി തരൂര്‍ പ്രതികരിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends