മായം മറിമായം... ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ കുതിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി കുഞ്ഞ് കെജ്രിവാള്‍; ആഘോഷങ്ങള്‍ക്കൊപ്പം മനസ് കീഴടക്കി ഈ കുരുന്നും

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുകയാണ്. ഒരുഘട്ടത്തില്‍ 57 സീറ്റുവരെ ലീഡ് നിലയിലേക്ക് പോയ എഎപി നിലവില്‍ 53 സീറ്റുകളെന്ന ലീഡിലേക്ക് ചുരുങ്ങി. 17 സീറ്റുകളിലാണ് ബിജെപി ലീഡ്‌ചെയ്യുന്നത്.അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കു പ്രകാരം എഎപിയുടെ ലീഡ് നില 39 ഉം ബിജെപിയുടെ ലീഡുനില 19 ഉം ആണ്.
ആം ആദ്മിയുടെ ഈ മുന്നും വിജയം ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍. ആഘോഷങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒരു കുഞ്ഞ് കെജ്രിവാളിനേയാണ്. ആം ആദ്മി തൊപ്പിയും ഷാളും മീശയും കണ്ണടയും വച്ച കുഞ്ഞ് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ കെജ്രിവാള്‍ തന്നെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ കുഞ്ഞ്. എന്തിന് കെജ്രിവാളിന്റെ ഗൗരവം പോലും ഈ കുട്ടിയില്‍ കാണാം. ഈ കുഞ്ഞാരെന്ന് അന്വേഷിച്ച് നടക്കുകയാണ് ആളുകള്‍. കുട്ടിയുടെ ഊരും പേരുമറിയില്ലെങ്കിലും പുള്ളിക്കാരന്‍ സ്റ്റാറാ...
അതേസമയം ബിജെപി നില മെച്ചപ്പെടുത്തുമ്പോള്‍ രാഹല്‍ ഗാന്ധിയെ കണാന്‍ പോലുമില്ല. നിലവില്‍ കോണ്‍ഗ്രസ്സ് ഒരിടത്തും ലീഡ് ചെയ്യാതെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ല. എഎപിയുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്രിവാല്‍ വിജയമുറപ്പിച്ച മട്ടാണ്. എഎപിയുടെ നിലവിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്.
സൗത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സൗത്ത് ഡല്‍ഹിയില്‍ 6 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.
കഴിഞ്ഞ തവണ എഎപി സ്ഥാനാര്‍ഥിയായി വിജയിച്ച അല്‍ക ലാംബ എഎപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായാണ് ചാന്ദ്‌നി ചൗക്കില്‍ ഇത്തവണ മത്സരിച്ചത്. ഈ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിയാണ് മുന്നേറുന്നത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്ന് തനിക്ക് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അറിയാമായിരുന്നു എന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിക്കഴിയുമ്പോള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. മറ്റു വിഷയങ്ങളെല്ലാം തമസ്‌കരിക്കപ്പെടും, അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് എംപി പ്രണീത് കുമാര്‍ പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കിയതുപോലെ എഎപി തന്നെ ഡല്‍ഹയില്‍ അധികാരത്തിലെത്തുമെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























