ബാറിനെ വെല്ലും കച്ചോടം..... മാത്രമല്ല അടിപൊളി ഓഫറുകളും....മദ്യം വാങ്ങിയാൽ മുട്ട ഫ്രീ...എക്സൈസ് വന്നാൽ സിഗ്‌നൽ തരാൻ ചാരന്മാർ...അനധികൃതമായി മദ്യം വിറ്റ അറുപതുകാരിക്ക് കിട്ടിയത് മുട്ടൻ പണി

ബാറിനെ വെല്ലും കച്ചോടം. മാത്രമല്ല അടിപൊളി ഓഫറുകളും. അനധികൃതമായി മദ്യം വിറ്റ അറുപതുകാരിക്ക് കിട്ടിയത് മുട്ടൻ പണി. വ്യത്യസ്ത ഓഫറുകളുമായി വമ്പൻ മദ്യ കച്ചവടം നടത്തി വന്ന നാട്ടിലെ താരമാണ് അനധികൃത മദ്യ കച്ചവടത്തിന് ആപ്പിലായത്. വള്ളികുന്നത്ത് ശോഭന നടത്തിയിരുന്നത് സ്റ്റാർ ബാറുകളെ വെല്ലുന്ന മദ്യ കച്ചവടം. മദ്യം വാങ്ങിയ ശേഷം ചെറു കുപ്പികളിലാക്കി വിറ്റിരുന്ന ഇവർ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം പള്ളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വള്ളികുന്നം താളിരാടി ബിനീഷ് ഭവനത്തിൽ ശോഭന പിടിയിലായത്.
മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. വീട്ടിലിരുന്ന് കഴിക്കുന്നതിനും ഇവർ സൗകര്യം ഒരുക്കിയിരുന്നു. മദ്യം കഴിക്കുന്നവർക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നൽകിയാണ് ശോഭന കച്ചവടം നടത്തിവന്നത്. പൊലീസിന്റെയും മറ്റും ശല്യമില്ലാതെ സ്വസ്ഥമായിരുന്ന് വെള്ളമടിക്കാം എന്നത് മദ്യപന്മാർക്കും ശോഭനയുടെ 'ബാർ' ഇഷ്ട താവളമായി മാറ്റിയിരുന്നു. ബിവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യം വാങ്ങിപ്പിച്ച് റീട്ടെയ്ൽ വ്യാപാരമാണ് ഇവർ നടത്തി വന്നത്. അതിവിദഗ്ദ്ധമായ പ്ലാനിംഗോടെയായിരുന്നു ശോഭന തന്റെ ബാർ നടത്തിയിരുന്നത്. മദ്യം വാങ്ങിക്കൊണ്ട് വരുന്നതിനും എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധനക്ക് വരുന്നുണ്ടോ എന്നറിയാനും പല സ്ഥലങ്ങളിലും ശോഭന കൂലിക്ക് ആളെ നിർത്തിയിരുന്നു. പ്രദേശത്തു എവിയെടെങ്കിലും എക്‌സൈസ് സംഘം എത്തിയാലുടൻ ആ വിവരം ശോഭന അറിയും. ഇതോടെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള മദ്യം സുരക്ഷിതമായ താവളത്തിലേക്ക്മാറ്റും. ഇത്തരത്തിൽ എക്‌സൈസിന് യാതൊരു സംശയവും നൽകാതെയാണ് ഇവർ മദ്യവിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഇവരുടെ വീടും പരിസരവും എക്‌സൈസ് ഷാഡോ ടീമിന്റെ കർശന നിരീക്ഷണത്തിൽ ആയിരുന്നു. ഒടുവിൽ വളരെ വിദഗ്ദ്ധമായി എക്സൈസ് ശോഭനയെ കുരുക്കുകയായിരുന്നു.
അനധികൃതമായ മദ്യവിൽപ്പന ഇന്ന് പല സ്ഥലങ്ങളിലും സജീവമായി തന്നെ നടക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മദ്യം ലഭിക്കുമെന്നതിനാൽ നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ലഭിക്കുന്നു. എന്നാൽ ഇത്തരത്തിൽ അനധികൃതമായി ഉണ്ടാക്കുന്ന മദ്യത്തിൽ വീര്യം കൂട്ടുന്നതിനായി പലവിധ രാസപഥാർത്ഥങ്ങളും ലഹരി വസ്തുക്കളും ചേർക്കാറുണ്ട്. ഇത്തരത്തിൽ ഉണ്ടാക്കുന്ന മദ്യമാണ് പലപ്പോഴും മദ്യ ദുരന്തത്തിലേക്ക് നയിക്കുന്നതും. മിക്കവാറും നാട്ടിൻ പുറങ്ങളിലാണ് ഇത്തരം ചെറു മദ്യ ശാലകൾ പ്രവർത്തിക്കുന്നത്. വലിയ വലിയ ബാറുകളിൽ ലഭിക്കുന്നതിനേക്കാൾ തുച്ഛമായ വിലയിൽ ഇത്തരം ചെറു ബാറുകളിൽ നിന്നും മദ്യം സുലഭമാണ്. അതുകൊണ്ടു തന്നെ തിരക്കും ഏറെയായിരിക്കും. എന്നാൽ ഇങ്ങനെയുണ്ടാക്കുന്ന മദ്യത്തിൽ വലിയ ആരോഗ്യ പ്രശ്നങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. സാദാരണയായി മദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകകൾക്ക് പുറമെ ഒട്ടനേകം അനധികൃത വസ്തുക്കളും ഉൾപ്പെടുത്തുന്നു. ഇത്തരം കേന്ദ്രങ്ങളിലാണ് വാറ്റു ചാരായം പോലുള്ളവയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ഇവയിലും അനേകം ഹാനികരമായ വസ്തുക്കൾ ചേർക്കുന്നുണ്ട്. എക്സൈസ് പിടികൂടിയാലും ഇത്തരം കേന്ദ്രങ്ങൾ വീണ്ടും മുളപൊട്ടുകയും സജീവമാകുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha



























