തൃശൂര്‍ ഒല്ലൂരില്‍ മിനി ടെമ്പോ സ്‌കൂട്ടറില്‍ ഇടിച്ചു, അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു, സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശൂര്‍ ഒല്ലൂരില്‍ മിനി ടെമ്പോ സ്‌കൂട്ടറില്‍ ഇടിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒല്ലൂര്‍ കമ്പനി പടിയിലാണ് അപകടം
. സ്‌കൂട്ടര്‍ യാത്രികനായ തൈക്കാട്ടുശ്ശേരി കുരുതുകുളങ്ങര പല്ലിശേരി ഷാജി (51) നിസാര പരിക്കുകളോടെ പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ മിനി ടെമ്പോ കമ്പനിപ്പടി സ്റ്റോപ്പില്‍ ബസിന് പിറകില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിന് അടിയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മിനി ടെമ്‌ബോ പാഞ്ഞുവരുന്നത് കണ്ട് സ്‌കൂട്ടറില്‍ നിന്ന് റോഡിനരികിലേയ്ക്ക് ഷാജി എടുത്തു ചാടുകയായിരുന്നു. നിസാര പരിക്കേറ്റ ഇയാളെ ഒല്ലൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
L
https://www.facebook.com/Malayalivartha



























