അനൂപും ജോസഫും അടിച്ചു പിരിഞ്ചു; അനൂപ് ജേക്കബിനെ സ്വന്തം പാർട്ടിയിൽ ലയിപ്പിച്ച് പാർട്ടി വലുതാക്കാനുള്ള പി.ജെ. ജോസഫിന്റെ നീക്കം കോൺഗ്രസ് പൊളിച്ചു; മോൻസിനെ ചൊടിപ്പിച്ചത് പാർട്ടിയിൽ തനിക്ക് രണ്ടാം സ്ഥാനം വേണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യം

അനൂപ് ജേക്കബിനെ സ്വന്തം പാർട്ടിയിൽ ലയിപ്പിച്ച് പാർട്ടി വലുതാക്കാനുള്ള പി.ജെ. ജോസഫിന്റെ നീക്കം കോൺഗ്രസ് പൊളിച്ചു. അതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കാനുള്ള അനൂപ് ജേക്കബിന്റെ നീക്കത്തിനെതിരെ മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ എതിർപ്പ് ഉയർന്നതോടെ കേരള കോൺഗ്രസുകളുടെ ലയനം എന്ന ചർച്ച വീണ്ടും അലസി.
പാർട്ടിയിൽ തനിക്ക് രണ്ടാം സ്ഥാനം വേണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യമാണ് മോൻസിനെ ചൊടിപ്പിച്ചത്. ഇപ്പോൾ പാർട്ടിയിൽ രണ്ടാം സ്ഥാനത്തുള്ള തന്നെ മൂന്നാം തരത്തിലേക്ക് തള്ളിയിടാനുള്ള അനൂപിന്റെ നീക്കത്തിനെതിരെ ജോണി നെല്ലൂരിന്റെ നേതൃത്വത്തിലാണ് മോൻസ് ജോസഫ് ചരടു വലിച്ചത്. ലയനത്തിന് എതിരായിരുന്നു ജോണി നെല്ലൂർ. പാർട്ടി ചെയർമാനായ തന്റെ അറിവില്ലാതെ അനൂപ് ചർച്ചക്ക് പോയതിലായിരുന്നു ജോണിക്ക് എതിർപ്പ്. ഇതിന് മോൻസിന്റെ പിന്തുണ കിട്ടിയതോടെ അദ്ദേഹം വിജയിച്ചു.
ജോസ് കെ മാണി ചെയർമാനായ കെഎം. മാണി ഫൗണ്ടേഷന് അഞ്ച് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതോടെയാണ് കോൺഗ്രസ്സിന് ഭയം തുടങ്ങിയത്. ഇതിൽ രമേശ് ചെന്നിത്തലയുടെ രക്ത സമർദ്ദമാണ് വർധിച്ചത്. പിണറായി വിജയന് ഭരണതുടർച്ചമുണ്ടാകുമെന്ന പ്രചാരണം ശക്തമാകുമ്പോഴാണ് ജോസ് കെ മാണി ചെയർമാനായ സമിതിക്ക് ബജറ്റിൽ അഞ്ചുകോടി അനുവദിച്ചത്.
അനൂപ് ജേക്കബുമായുള്ള ജോസഫിന്റെ ലയന നീക്കങ്ങൾക്ക് ആദ്യം ചെന്നിത്തലയുടെ പിന്തുണയുണ്ടായിരുന്നു. ഘടക കക്ഷി നേതാക്കളെയെല്ലാം വിശ്വാസത്തിലെടുത്തു കൊണ്ടാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. പികെ കുഞ്ഞാലികുട്ടിയുടെയും എം കെ മുനീറിന്റെയും പിന്തുണ ആർജിക്കാൻ കുഞ്ഞാലികുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ജോസ് കെ മാണിയെയും പി ജെ ജോസഫിനെയും അദ്ദേഹം നിരന്തരം കാണുന്നുണ്ട്. മുഖ്യമന്ത്രി പദം കൈയിൽ നിന്നും നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രമാണ് അദ്ദേഹം പയറ്റുന്നത് എന്നാണ് ആക്ഷേപം.
അനൂപുമായി ലയന ചർച്ചകൾ നടന്നതായി ജോസഫ് സ്ഥിതീകരിച്ചിട്ടുണ്ട്. ലയനം വൈകാതെ യാഥാർത്ഥ്യമാകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എന്നാൽ മോൻസിന്റെ നീക്കങ്ങൾ അപ്രതീക്ഷിതമായിരുന്നു. ജോസഫ് ഗ്രൂപ്പിന് രണ്ട് മന്ത്രിസ്ഥാനം കിട്ടുകയാണെങ്കിൽ തനിക്ക് കിട്ടേണ്ട മന്ത്രിസ്ഥാനം അനൂപ് ജേക്കബിന് നൽകാൻ മോൻസ് ഒരുക്കമല്ല. അനൂപിന് പള്ളിയുടെ പിന്തുണ ആവോളമുണ്ട്. പിറവത്ത് നിന്ന് മത്സരിച്ചാൽ അദ്ദേഹം ജയിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ മാണിയുടെ ഉറച്ച കോട്ടയായ കടുത്തുരുത്തിയിൽ നിന്ന് മോൻസിന് ജയിക്കുക പ്രയാസകരമായിരിക്കും.
യാക്കോബായ സഭാംഗമാണ് അനൂപ് ജേക്കബ്. യാക്കോബായ സഭ ഇടതുമുന്നണിയുമായി അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് അനൂപിന്റെ കാര്യത്തിൽ ജാഗ്രതയോടെയാണ് നീങ്ങുന്നത്. അനൂപിനെ ഇടതു മുന്നണിയിൽ എത്തിക്കാതിരിക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്. അതിനാണ് ജോസഫിനെ ചെന്നിത്തല വട്ടം പിടിച്ചത്. പക്ഷേ തോമസ് ഐസക്കിന്റെ ബജറ്റ് കണക്കുകൂട്ടലുകൾ തെറ്റിച്ചു.
https://www.facebook.com/Malayalivartha



























