മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75000 രൂപ വിമാനയാത്രക്കിടെ മോഷ്ടിച്ചു

കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ 75000 രൂപ കവർന്നു. വിമാന യാത്രയ്ക്കിടെയാണ് സംഭവം. ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന 75000 രൂപ മോഷണം പോയത്. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്. 75000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha



























