Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

കാണാതായെങ്കിലും... വടക്കാഞ്ചേരി കുറാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള കുന്നില്‍ കണ്ടെത്തിയ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഉയരുന്നു; മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിന് പിന്നിലെന്ത്?

14 FEBRUARY 2020 11:26 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ കാണാതാവുക, പിന്നീട് അല്‍പ ദിവസത്തിനകം മരിച്ച നിലയില്‍ കാണുക. കേരളത്തില്‍ ഇത്തരത്തിലുള്ള തുടര്‍ച്ചയായ സംഭവങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നത്. കാസര്‍ഗോഡ് കടല്‍ത്തീരത്ത് ഒരു അധ്യാപിക മരിച്ച് കിടന്നതിന്റെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. അതിന് മുമ്പാണ് വടക്കാഞ്ചേരി കുറാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള കുന്നില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 51 വയസ്സുള്ള ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനിയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫെബ്രുവരി എട്ടിന് ഇവരെ കാണാതായതായി ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കുറാഞ്ചേരികേച്ചേരി സംസ്ഥാനപാതയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്നിലാണ് വ്യാഴാഴ്ച കാലത്ത് ജഡം കണ്ടത്. മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ട്. മുഖഭാഗം കത്തിക്കരിഞ്ഞ് വികൃതമായിട്ടുണ്ട്. സമീപത്ത് കത്തിക്കരിഞ്ഞ സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. കന്നാസും മദ്യക്കുപ്പികളും പരിസരത്ത് ചിതറിക്കിടക്കുന്നുണ്ട്.

കാണാതായ അമ്പലപ്പാറ സ്വദേശിനി ചികിത്സയ്ക്കായി കുറാഞ്ചേരിയിലെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ വരാറുണ്ട്. കാണാതാവുന്ന സമയം ഇവര്‍ ധരിച്ചിരുന്നത് നീലയില്‍ വെള്ള പൂക്കളുള്ള സാരിയാണ്. ജഡത്തിനു സമീപം കണ്ട സാരി ഇതിനോട് സാമ്യമുള്ളതാണ്. കഴുത്തിലും കാതിലും ആഭരണങ്ങളുണ്ട്. കഴുത്തിലെ മാല മുക്കുപണ്ടമാണെങ്കിലും ഹൈന്ദവ ആചാരരീതിയിലുള്ള താലി സ്വര്‍ണമാണ്.

തുറസ്സായ പുല്ലുപോലുമില്ലാത്ത സ്ഥലത്താണ് ജഡം കിടന്നിരുന്നത്. കൊലപ്പെടുത്തിയിട്ട് ഇവിടെ കൊണ്ടുവന്ന് കത്തിച്ചതാവാമെന്നും സംശയിക്കുന്നു. ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്. സംസ്ഥാനപാതയോട് ചേര്‍ന്നാണെങ്കിലും ഉള്‍ഭാഗം മണ്ണെടുത്ത ഈ സ്ഥലത്ത് കുന്നിന്റെ അവശിഷ്ടങ്ങള്‍ മറയായിനില്‍ക്കുന്നതിനാല്‍ പെട്ടെന്ന് ശ്രദ്ധ പതിയില്ല.

തമിഴ്‌നാട് സ്വദേശിയായ മുത്തു എന്നയാളാണ് ജഡം കണ്ടത്. വിവരമറിഞ്ഞ് എട്ടുമണിയോടെ പോലീസ് സ്ഥലത്തെത്തി. പോലീസ് നായയും സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യ, അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. സിനോജ്, സി.ഐ. കെ. മാധവന്‍കുട്ടി തുടങ്ങിയവരും സ്ഥലത്തെത്തി. മന്ത്രി എ.സി. മൊയ്തീനും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ജഡം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

വിവിധ സ്‌റ്റേഷനുകളില്‍ കാണാതായ സ്ത്രീകളുടെ വിവരം ശേഖരിച്ചപ്പോഴാണ് ഒറ്റപ്പാലത്ത് സ്ത്രീയെ കാണാതായവിവരം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

വ്യാഴാഴ്ച രാവിലെ സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു.

മൃതദേഹത്തിന്റെ കഴുത്തില്‍ ഒരു മാലയും സമീപത്തായി മദ്യക്കുപ്പികളുമുണ്ടായിരുന്നു. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകളെ കാണാതായ കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് പ്രാഥമികഘട്ടത്തില്‍ ശേഖരിക്കുന്നത്. വിവരമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രി എ.സി.മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (15 minutes ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (44 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (1 hour ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (1 hour ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (2 hours ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (2 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (2 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (3 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (3 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (3 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (3 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (3 hours ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (3 hours ago)

പത്താംക്ലാസില്‍ 25 ശതമാനം സിലബസ് കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...  (3 hours ago)

Malayali Vartha Recommends