Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

ജോളിയുടെ മനസിലിരുപ്പ്... കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം; തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചെന്ന് ആളൂര്‍

23 FEBRUARY 2020 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരായത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൂടെ ആളൂര്‍ അസോസിയേഷനിലെ പത്തോളം അഭിഭാഷകരുമാണ് എത്തിയത്. താമരശ്ശേരി കോടതി പരിസരത്ത് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയായ തണ്ടര്‍ ബോള്‍ട്ടിലെ കരിമ്പൂച്ചകളുടെ അകമ്ബടിയിലാണ് ആളൂര്‍ വന്നിറങ്ങിയത്.

ഏറെ ആകാംക്ഷകള്‍ക്കൊടുവിലാണ് അന്ന് ഹാജരായത്. ഗോവിന്ദച്ഛാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വേണ്ടെന്ന് ജോളി പറഞ്ഞതായ പ്രചാരണം ഒരു മാധ്യമ പ്രവര്‍ത്തകനും ഒരു പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് പടച്ചുണ്ടാക്കിയതാണെന്നുമായിരുന്നു ആളൂരിന്റെ പ്രതികരണം.

കൂടത്തായി കൊലപാതക പരമ്ബരയില്‍ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ ദുര്‍ബലമെന്ന് കോടതിയില്‍ അഡ്വ. ബി ആര്‍ ആളൂര്‍ വാദിച്ചു. പ്രതിക്കെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും ഇതിലും വലിയ കൂട്ട കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ജോളിയുടെ ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ ആളൂര്‍ കോടതിയില്‍ പറഞ്ഞു.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ആളൂര്‍ അസ്സോസിയേറ്റ്‌സിന് ജോളി വക്കാലത്ത് നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാമത്തെ കേസില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് അഭിഭാഷകര്‍ ഇല്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജോളിക്ക് സൗജന്യ നിയമ സഹായത്തിന് അഭിഭാഷകനെ നിയോഗിച്ചിരുന്നു.

ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന ആരോപണവുമായി താമരശ്ശേരി ബാര്‍ അസ്സോസിയേഷന്‍ രംഗത്തെത്തിയിരുന്നുവെങ്കിലും റോയ്‌തോമസ് വധക്കേസില്‍ ആളൂര്‍ അസോസിയേറ്റ്‌സ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും വാദത്തിനായി ബി എ ആളൂര്‍ എന്ന ബിജു ആന്റണി നേരിട്ട് കോടതിയില്‍ ഹാജരാകുകയായിരുന്നു.

എന്നാല്‍ ആളൂര്‍ വാര്‍ത്തകളില്‍ നിറയുകയായിരുന്നു. ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് നിലവിലെ ആരോപണം. കൂടാതെ തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചതെന്നും ആളൂര്‍ വ്യക്തമാക്കി.

അഭിഭാഷക സംഘം കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി നിര്‍ദേശിച്ചുവെന്നറിയിച്ച് ജോളിയെ കണ്ടിരുന്നുവെന്നും ആളൂര്‍ പറഞ്ഞു. നിലവിലെ അഭിഭാഷകനായ ആളൂരിനെ മാറ്റി പകരം വക്കാലത്ത് ഏറ്റെടുക്കാന്‍ തയാറാണെന്ന് പ്രമുഖ അഭിഭാഷകന്റെ ജൂനിയര്‍മാരാണെന്ന് പരിചയപ്പെടുത്തി എത്തിയ മൂന്നു പേര്‍ അറിയിച്ചതായും ആളൂര്‍ പറഞ്ഞു. വക്കാലത്ത് മാറ്റാന്‍ ഉന്നത ഇടപെടലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പലപ്പോഴായി മറ്റ് ചില അഭിഭാഷകരും ജോളിയെ കാണാന്‍ വന്നിരുന്നുവെന്നാണ് വിവരം. എന്നാല്‍ വക്കാലത്ത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു ജോളി മറുപടി നല്‍കിയതെന്നും ആളൂര്‍ പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് ആറ് കേസുകളിലും ജോളിയെ അന്വേഷണ സംഘം പ്രതിയാക്കിയതെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.

ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നതിനാലാണ് ഈ വാര്‍ത്തയും പ്രാധാന്യം നേടുന്നത്. ആളും ആരവങ്ങളുമൊക്കെയായി കരിമ്പൂച്ചകളുടെ കാവലിലായിരുന്നു അന്ന് ആളൂരെത്തിയിരുന്നത്. ജോളിയ്ക്ക് അഭിഭാഷകന്‍ ഇല്ലാത്തതിനാല്‍ കോടതിതന്നെ വക്കീലിനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആളൂര്‍ ജോളിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം എല്ലാ കേസുകളും വാദിക്കാമെന്നേല്‍ക്കുകയായിരുന്നു. ഇതിനെതിരേയാണ് സമ്മര്‍ദമുണ്ടായതായി ആളൂര്‍ പറയുന്നത്.

 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (9 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (17 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (52 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (58 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends