Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

ഇത് അവിശ്വസനീയം... മരണത്തിനും ജീവിതത്തിനുമിടയില്‍ രണ്ടാം പാപ്പാന്‍ ആനപ്പുറത്ത് കഴിഞ്ഞത് നാലേകാല്‍ മണിക്കൂര്‍; ബൈക്കില്‍ വന്നവര്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കിയതോടെ ആന വിരണ്ടു; ആനയ്‌ക്കൊപ്പം നടന്നിരുന്ന കലേഷ് ആന അടിച്ചു കൊന്നു; വിരണ്ട ആനയെ ശാന്തമാക്കാന്‍ നോക്കിയിട്ടും നടന്നില്ല

23 FEBRUARY 2020 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

പല ആനക്കഥകളും കേട്ടിട്ടുണ്ട്. എന്നാല്‍ ആന വിരളുന്ന സമയത്ത് ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ അവസ്ഥ ആരെങ്കിലും കേട്ടിട്ടുണ്ടോ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നിര്‍ണായക സമയം വിവരിക്കുകയാണ് രണ്ടാം പാപ്പാനായ 24 കാരന്‍ സഞ്ജു അഥവാ ബോബന്റോ തങ്കച്ചന്‍. മണ്ണുവാരിയെറിഞ്ഞും ശരീരം കുലുക്കിയും കുടഞ്ഞെറിയാന്‍ ആന നോക്കിയതാ. എന്തും വരട്ടെയെന്ന് കരുതി പിടിച്ചിരുന്നു. ഇടയ്ക്ക് വൈദ്യുതിത്തൂണ്‍ വലിച്ചിട്ടപ്പോള്‍ എല്ലാം കഴിഞ്ഞെന്ന് തോന്നി. പിന്നീട് മയക്കുവെടി വെക്കുമ്‌ബോള്‍ ശ്വാസം നിന്നുപോയി. ഉന്നംതെറ്റിയാല്‍ എല്ലാം കഴിഞ്ഞേനേ... ഒന്നാം പാപ്പാന്‍ വര്‍ക്കല ആലുവിള വീട്ടില്‍ കലേഷി (40)നെ അടിച്ചുകൊന്ന ആനയുടെ പുറത്ത് നാലേകാല്‍ മണിക്കൂറോളം ചങ്ങലയില്‍ പിടിച്ചിരുന്ന അവിശ്വസനീയമായ രക്ഷപ്പെടലിനെപ്പറ്റി ഓര്‍ത്തെടുക്കുകയാണ്.

പള്ളിപ്പാട്ട് എഴുന്നള്ളത്തിനുശേഷം രാത്രി പത്തേകാലോടെയാണ് ഹരിപ്പാട് ക്ഷേത്രത്തിന് സമീപമെത്തിയത്. ഈ സമയം പിന്നാലെ ബൈക്കില്‍ വന്നവര്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ മുഴക്കി. ആനയ്‌ക്കൊപ്പം നടന്നിരുന്ന കലേഷ് പെട്ടെന്ന് തിരിഞ്ഞുനോക്കി. ഇതുശ്രദ്ധിച്ച ആനയും വെട്ടിത്തിരിഞ്ഞു. പക്ഷേ, ഇതിനിടെ തുമ്ബിക്കൈ തട്ടി കലേഷ് വീണുപോയി. അടുത്ത നിമിഷം ആന മുഖം അമര്‍ത്തി കലേഷിനെ ഞെരുക്കിയിട്ട് റോഡരികിലേക്ക് തള്ളിയിട്ടു. ആനപ്പുറത്തായിരുന്ന സഞ്ജുവിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

പരിക്കേറ്റ കലേഷ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. പിന്നീട് മണിക്കൂറുകളോളം ക്ഷേത്രനടയിലെ റോഡില്‍ അങ്ങോട്ടുമിങ്ങോട്ടും ആന നടക്കുകയായിരുന്നു. ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ആന കൊല്ലുമെന്ന് ഉറപ്പായിരുന്നു. ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് ചാടാന്‍ നോക്കിയാല്‍ തുമ്ബിക്കൈകൊണ്ട് വലിച്ചിടും. മയക്കുവെടി വെച്ച് തളയ്ക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ആന വൈദ്യുതിത്തൂണ്‍ തള്ളിമറിച്ചപ്പോള്‍ തൊട്ടടുത്താണ് വീണത്. ഇതോടെ വഴിവിളക്കുകള്‍ കെട്ടു. കൈയില്‍ കരുതിയിരുന്ന ടോര്‍ച്ചാണ് തുണച്ചത്.

ക്ഷേത്രക്കുളത്തിന് സമീപത്ത് പതിവായി തളയ്ക്കാറുള്ള പുരയിടത്തിലേക്ക് ഇരുട്ടത്താണ് ആന കയറിയത്. ടോര്‍ച്ച് തെളിച്ചാണ് മരങ്ങളില്‍ തട്ടിവീഴാതെ രക്ഷപ്പെട്ടത്. ഇതിനിടെ മാവും തെങ്ങും കുത്തിമറിച്ചു. ഒരു വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുവരുത്തി. അപ്പോഴെല്ലാം ആനപ്പുറത്ത് അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. രണ്ടുമണിയോടെയാണ് മയക്കുവെടി വെക്കുന്നത്. പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞാണ് ആനയെ തളച്ചത്. അങ്ങനെ നാലേകാല്‍ മണിക്കൂറിനുശേഷം താഴെയിറങ്ങുമ്‌ബോഴും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മയക്കുവെടിവെച്ച് തളച്ച ആനയ്ക്ക് വെള്ളം കൊടുത്തുകൊണ്ടാണ് സഞ്ജു പറഞ്ഞത്.

കരുനാഗപ്പള്ളിയിലെ ഒരു ആനയുടെ പാപ്പാന്മാരായിരുന്ന കലേഷും സഞ്ജുവും മൂന്നുമാസം മുന്‍പാണ് മലപ്പുറം സ്വദേശി പരിപാടികള്‍ക്കായി ഹരിപ്പാട്ട് കൊണ്ടുവന്നിട്ടുള്ള അപ്പു എന്ന ആനയെ പരിചരിച്ചുതുടങ്ങിയത്. ഇതിനോടകം നാല് ക്ഷേത്രങ്ങളില്‍ എഴുന്നള്ളിച്ചു. ഒരിടത്തും പ്രശ്‌നമുണ്ടാക്കിയിട്ടില്ല.

ഉത്സവ സമയമായതിനാല്‍ ആനകള്‍ക്ക് വന്‍ ഡിമാന്റാണ്. ആനകളില്ലാതെ ഉത്സവങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അതേസമയം ചൂട് വര്‍ധിക്കുന്നത് ആനകളേയും ബാധിക്കുന്നുണ്ട്. ആനയുടെ പരിപാലനം വളരെയേറെ ശ്രദ്ധിക്കണമെന്ന് ആന പരിപാലകരും പറയുന്നുണ്ട്. കൂടാതെ ആനയെ പ്രകോപിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (9 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (17 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (52 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (58 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends