ചൈന ഏറെയിഷ്ടം.... രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് കോവിഡ്19 സ്ഥിരീകരിച്ച് അതിനെ അതിജീവിച്ച എം.ബി.ബി.എസ്. വിദ്യാര്‍ഥിനി മനസ് തുറന്ന് പറയുന്നു

ജനുവരി 27 മുതല്‍ ഫെബ്രുവരി 20 വരെ ആശുപത്രിയിലെ വാര്‍ഡില്‍ പി.പി.ഇ. കിറ്റുമണിഞ്ഞ് ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ലോകത്തെ ഞെട്ടിച്ചുകൊണ്ട് പൊട്ടിപ്പുറപ്പെട്ട കോവിഡ്19 (കൊറോണ) വൈറസ് തന്നെയും ബാധിച്ചെന്ന് ഈ മെഡിക്കല്‍ വിദ്യാര്‍ഥിനി മനസ്സിലാക്കിയിരുന്നു. രാജ്യം തന്നെ അമ്പരപ്പോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇതനുസരിച്ചുള്ള മുന്നൊരുക്കങ്ങളും കേരളം നടത്തി. അതേസമയം ആദ്യത്തെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും ആ വിദ്യാര്‍ത്ഥിനിയുടെ ആത്മധൈര്യം കൈവിട്ടില്ല.
25 ദിവസത്തെ ആശുപത്രിയിലെ ഏകാന്തജീവിതം കഴിഞ്ഞ് അവള്‍ വീട്ടിലെത്തി. വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാംവര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥിയാണ് ഞാന്‍. മൂന്നുവര്‍ഷമായി ചൈനയെ അടുത്തറിയാന്‍ തുടങ്ങിയിട്ട്. ചൈന നല്ല ജീവിതസാഹചര്യങ്ങള്‍ നല്‍കുന്നൊരു രാജ്യമാണ്. ഒരു വിവേചനവും അനുഭവിച്ചിട്ടില്ല. സാധാരണ ജനുവരിയിലാണ് അവധിക്കാലം. ഇത്തവണ അവധികാലത്ത് അവിടെ നില്‍ക്കാനായിയിരുന്നു പ്ലാന്‍. പക്ഷേ, പെട്ടന്നാണ് അവസ്ഥ മാറിയതും നാട്ടിലെത്തിയതും.
എനിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. നമ്മളറിയാതെ എത്ര ആളുകളാണ് പ്രാര്‍ഥിക്കാനുള്ളത്. അതൊരു പ്രത്യേക വികാരം തന്നെയാണ്. നമ്മള്‍ ഒറ്റയ്ക്കല്ല, ആരൊക്കെയോ കൂടെയുണ്ടന്ന ഒരു തോന്നല്‍ വരും. കേരളത്തില്‍ ജീവിക്കുന്നു എന്നു പറയുമ്പോഴുണ്ടാവുന്ന അഭിമാനവും സന്തോഷവുമുണ്ടല്ലോ... അതുതന്നെയാണ് നമ്മുടെ ആരോഗ്യവകുപ്പിനെപ്പറ്റി ചോദിച്ചാലും മനസ്സില്‍ നിറയുന്നത്.
ശൈലജ ടീച്ചറിന്റെ പ്രയത്‌നങ്ങളെപ്പറ്റി എടുത്തുപറയണം. പഠനം കഴിഞ്ഞാല്‍ സേവനം തീര്‍ച്ചയായും കേരളത്തിലായിരിക്കും. ജോലിയില്‍ നൂറുശതമാനം നീതി പുലര്‍ത്തും. ഇപ്പോള്‍ ഒരു പ്രതിസന്ധിയുണ്ടായത് ഞാന്‍ നേരില്‍ കണ്ടതാണ്. എന്നെ പരിചരിച്ചവരുടെ സ്‌നേഹവും കരുതലും ഞാന്‍ അനുഭവിച്ചതാണ്. ഇതിനപ്പുറം മറ്റെന്ത് പോസിറ്റീവ് എന്‍ജിയാണ് എനിക്ക് ഈ മേഖലയില്‍ തുടരാന്‍ വേണ്ടതെന്ന് പെണ്‍കുട്ടി പറയുന്നു.
അതേസമയം 30 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 142 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 137 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 441 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 436 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.
വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 579 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് 19 രോഗ ബാധയ്‌ക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 19.02.2020 ലെ പരിഷ്‌കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.
അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ യാത്ര മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാരും രംഗത്തെത്തി. സിംഗപ്പൂരിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശം. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേപ്പാള്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ തിങ്കളാഴ്ച്ച മുതല്‍ വിമാനത്താവളങ്ങളില്‍ സ്്ക്രീനിങ്ങിന് വിധേയരാകണം. ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളങ്ങളിലുള്ള പരിശോധന തുടരും.
https://www.facebook.com/Malayalivartha

























