ഫോണിൽ സംസാരിക്കവെ മുന്നിൽ പതിയിരുന്ന അപകടം! അമ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പതിച്ച യുവതിക്ക് രക്ഷയായത് ആ കോൾ

ഉത്സവം കാണാൻ എത്തിയ യുവതി ഫോൺ ചെയ്യുന്നതിനിടെ കിണറ്റിൽ വീഴുകയുണ്ടായി . ഒടുവിൽ യുവതി രക്ഷപ്പെട്ടത് ഇങ്ങനെ. രക്ഷപ്പെടാൻ സ്വന്തം ഫോണിൽ നിന്നും പോലീസിനെ വിളിക്കുകയായിരുന്നു. യുവതി വിളിച്ചു വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരൂർ എസ് ഐ സാഹസികമായിട്ടായിരുന്നു കിണറ്റിൽ ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി വൈകി വൈരങ്കോടിനടുത്ത് കുത്തുകല്ലിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വൈരങ്കോടുത്സവം കാണുവാൻ ബന്ധു വീട്ടിലെത്തിയ യുവതി ഫോൺ വന്നപ്പോൾ മാറി നിന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു ഈ യുവതി . പരശ്ശേരി നാസറിൻറെ ഉടമസ്ഥതയിലുള്ള കിണറിലേക്കാണ് യുവതി വീണത്. അമ്പതടിയോളം താഴ്ചയുള്ള കിണറായിരുന്നു അത്. എന്നാൽ കിണറ്റിനുള്ളിൽ വീഴുന്ന സമയം , കിണറ്റിനകത്ത് ഉണ്ടായിരുന്ന മരങ്ങളുടെ വേരിൽ തടഞ്ഞ് നിൽക്കുകയായിരുന്നു. അങ്ങനെ ഈ യുവതി തന്നെയാണ് ഫോൺ ചെയ്ത് അപകട വിവരം ബന്ധുക്കളെ അറിയിച്ചതും .
ഫയർഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും വൈരങ്കോട് ഉത്സവത്തിന്റെ ഭാഗമായി വാഹനങ്ങൾ ബ്‌ളോക്കായിരുന്നു. അതുകൊണ്ട് ആംബുലൻസിൽ സംഘം എത്താൻ വൈകുകയും ചെയ്തു . ഈ സമയത്ത് ഉത്സവത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും ചെയ്തു. കിണറിന് സമീപത്ത് ഉണ്ടായിരുന്ന പുൽകാടുകൾ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വെട്ടിമാറ്റുകയും ചെയ്തു . ഫയർഫോഴ്‌സിന്റെ കയർ ഉപയോഗിച്ച് എസ്.ഐ സാഹസികമായി കിണറ്റിലേക്ക് ഇറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു .കുണ്ടിലങ്ങാടി സ്വദേശിനിയായ യുവതിയെ പിന്നീട് തിരൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏതായാലും കിണറ്റിലേക്ക് വീണ യുവതിക്ക് രക്ഷയായത് വേരുകളായിരുന്നു. ആ വേരുകളിൽ തടഞ്ഞ് നിൽക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























