പാർട്ടിയിൽ ഇനി സജീവമാകും...സുരേന്ദ്രൻറെ ക്ഷണം ഒരു തിരിച്ചുവരവിൻറെ സൂചനയാണ്; ബിജെപി മുതിർന്ന നേതാവ് പി.പി മുകുന്ദൻ

പാർട്ടിയിൽ ഇനി സജീവമാകുമെന്ന വെളിപ്പെടുത്തലുമായി ബിജെപി മുതിർന്ന നേതാവ് പി.പി മുകുന്ദൻ രംഗത്ത്. കെ.സുരേന്ദ്രൻറെ സ്ഥാനാരോഹണ ചടങ്ങിൽ ഒരു വിഭാഗം നേതാക്കളുടെ വിട്ടുനിൽക്കലിനൊപ്പം പി.പി.മുകുന്ദൻറെ സാന്നിധ്യവും ചർച്ചയായിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷം മുകുന്ദൻ നേതാക്കൾക്കൊപ്പം പാർട്ടി ആസ്ഥാനത്തെത്തിയത് സുരേന്ദ്രൻ ക്ഷണിച്ചതിന് ശേഷമായിരുന്നു.
ദീർഘനാൾ സംഘടനാ സെക്രട്ടറിയായിരുന്ന പിപി മുകുന്ദനും പാർട്ടിയും രണ്ട് വഴിക്കാകുന്നത് 2006 മുതലായിരുന്നു . പല അധ്യക്ഷന്മാർ ഇതിനിടെയിൽ വന്ന് പോയങ്കിലും മുകുന്ദനെ തിരിച്ചുകൊണ്ടുവരുന്നതിൽ തീരുമാനം നീണ്ടു. എന്നാല്‍ സുരേന്ദ്രൻറെ ക്ഷണം ഒരു തിരിച്ചുവരവിൻറെ സൂചനയാണെന്ന് മുകുന്ദൻ സൂചിപ്പിച്ചു.
കെ.സുരേന്ദ്രൻ അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങിൽ നിന്നും ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നതും വൈകിയെത്തിയതും ശരിയായില്ലെന്നും മുകുന്ദൻ ആരോപിച്ചു . പുന:സംഘടനാ നടക്കാനിരിക്കെ മുകുന്ദനടക്കമുുള്ളവരുടെ സേവനം ഏത് രീതിയിൽ ഉപയോഗിക്കുമെന്നതിൽ ഇനിയും തീരുമാനം ആയിട്ടില്ല.
https://www.facebook.com/Malayalivartha

























