Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനപ്പുറത്ത് സി എ എ വിരുദ്ധ ബാനർ ; ഇടഞ്ഞ് യുവമോർച്ച ;കാളിയാറോഡ് ചന്ദനക്കുടം നേര്‍ച്ചയ്ക്കിടെ ആനപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍; ആനപ്പുറത്തിരുന്ന് ബാനര്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണന്ന് ആവശ്യപ്പെട്ടാണ് പരാതി

24 FEBRUARY 2020 07:12 AM IST
മലയാളി വാര്‍ത്ത

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

കാളിയാറോഡ് ചന്ദനക്കുടം നേര്‍ച്ചയ്ക്കിടെ ആനപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് ആനപ്പുറത്തിരുന്ന് ബാനര്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണന്ന് ആവശ്യപ്പെട്ടാണ് പരാതി. ചേലക്കര പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

നേര്‍ച്ചക്കിടെ പൗരത്വ നിയമത്തിനെതിരെ ആനപ്പുറത്തിരുന്ന് നടത്തിയ പ്രതിഷേധത്തിന്റെ ഫോട്ടോയും വീഡിയോയും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് യുവമോര്‍ച്ചയുടെ പരാതിയില്‍ പറയുന്നത്.ഉത്സവങ്ങളില്‍ നിയമവിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളെ വിഭജിക്കുന്ന നിയമത്തെ കേരളത്തിലെ മതസൗഹാര്‍ദ സമൂഹം ഒറ്റക്കെട്ടായി നേരിടും എന്ന ആശയത്തോടെയായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്.കേരളത്തിൽ പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പൗരത്വ നിയമത്തിനെതിരെ
കേരളവും സുപ്രീംകോടതിയിൽ സൂട്ട് സമർപ്പിച്ചിരുന്നു.

അതിനിടെ ദേശവ്യാപകമായി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇപ്പോഴും നടക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന ദല്‍ഹിയിലെ ജാഫറാബാദിന് സമീപം മൗജ്പൂരില്‍ സംഘര്‍ഷം. പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയിലെ വിവാദ നേതാവ് കപില്‍ മിശ്രയുടെ റാലി നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്ക് സമീപത്തുകൂടി കടന്നു പോകവെ കല്ലേറുണ്ടായതായാണ് റിപ്പോര്‍ട്ട്.

വൈകീട്ട് നാലുമണിയോടെ ഒരു സംഘമാളുകള്‍ കല്ലേറിയുകയായിരുന്നു. തുടര്‍ന്നാണ് ഇത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. സംഘര്‍ത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിയമത്തെ അനുകൂലിക്കുന്നവര്‍ സംഘര്‍ഷത്തിനിടെ ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിക്കുന്നതായി പുറത്തുവന്ന വീഡിയോകളില്‍ വ്യക്തമാണ്.
സംഘര്‍ത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസിന്റെ വലിയ സംഘവും അര്‍ധ സൈനിക വിഭാഗവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രണ വിധേയമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ചയാണ് നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തില്‍ ജാഫറാബാദില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ അടച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമം ഭയക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന പ്രസ്താവനയുമായി ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് രംഗത്തെത്തി.. ഈ ഭയത്തിന് കാരണം സര്‍ക്കാര്‍ തന്നെയാണെന്നും അവര്‍ തന്നെ ഭയം വേണ്ടെന്നു പറയുന്നതും യുക്തിരഹിതമാണെന്നാണ് ചീഫ് ജസ്റ്റിസ് പറയുന്നത്. 18 വര്‍ഷത്തെ ചീഫ് ജസ്റ്റിസ് സേവനം പൂര്‍ത്തിയാക്കി ഫെബ്രുവരി 24 ന് വിരമിക്കാനിരിക്കെയാണ് പ്രദീപ് നന്ദ്രജോഗിന്റെ പരാമര്‍ശം.
ഭരണഘടനാ മൂല്യങ്ങളിലൂന്നിയും ഇതിനെ നോക്കിക്കാണാം. ഭരണഘടനയുടെ സാങ്കേതിത ഭാഷയ്ക്കപ്പുറത്തു നിന്നാണത്. അപ്പോള്‍ മതപരമായ ഏതു തരത്തിലുള്ള വിവേചനവും ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയ്ക്ക് എതിരാണ്,’ എന്നായിരുന്നു പ്രദീപ് നന്ദ്രജോഗിന്റെ അഭിപ്രായം.അതേ സമയം എന്‍.ആര്‍.സി വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തിറക്കും വരെ കാത്തിരിക്കണമെന്നും നന്ദ്രജോഗ് പറയുന്നു. എന്നാല്‍ അസമില്‍ സംഭവിച്ചതുള്‍പ്പെടുള്ള കാര്യങ്ങള്‍ കണ്ട് സര്‍ക്കാര്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഭയമുണ്ടെന്നും നന്ദ്രജോഗ് കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമമായ ദ പ്രീ പ്രസ് ജേര്‍ണലിനോടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (9 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (17 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (52 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (58 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends