കുളത്തൂപ്പുഴയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ വിവരം ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ
കുളത്തൂപ്പുഴയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ വിവരം ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. കേന്ദ്ര സേനകള്‍ക്കും വിവരങ്ങള്‍ കൈമാറി. മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ആശയവിനിമയം നടത്തി. വെടിയുണ്ടകളില്‍ പാക് മുദ്രയുളളതു കൊണ്ടാണ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതെന്നും ഡിജിപി പറഞ്ഞു. സംഭവത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നുണ്ട്. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വേഷണ ചുമതല.
അതേസമയം, കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ കേരള പൊലീസിന്റെ എസ്എപി ക്യാമ്ബില്‍ നിന്നും കാണാതായവയല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. പൊലീസ് സ്റ്റോറില്‍ നിന്നും നല്കിയ വെടിയുണ്ടയല്ലെന്ന് സീരിയല്‍ നമ്ബറുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതായാണ് സ്ഥിരീകരണം.
https://www.facebook.com/Malayalivartha