Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കൊറോണയെന്ന മഹാമാരിയില്‍ പാകിസ്ഥാനിലും സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു... സ്വന്തം ജനങ്ങള്‍ മരിച്ചു വീഴുമ്പോഴും കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കശ്മീര്‍ വിഷയം ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരാനുള്ള നീക്കവുമായി പാകിസ്താന്‍ മുന്നോട്ട്, ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അടക്കമുള്ള രാജ്യാന്തര വേദികളില്‍ കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ചയാവുന്നു

30 MARCH 2020 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം പോലും മുടക്കുന്ന അവസ്ഥയിലേക്ക് തരംതാണിരിക്കുന്നുവെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

കൊറോണയെന്ന മഹാമാരിയില്‍ പാകിസ്ഥാനിലും സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണ്. 1600ഓളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേര്‍ മരിച്ചുവീണു. 11 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിലവില്‍ കോറണയെ തളയക്കാന്‍ മരുന്നുകളില്ലാത്തിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്ന പ്രതിരോധം മാത്രമാണ് രോഗം വ്യാപിക്കാതിരിക്കാനുള്ള ഏക മാര്‍ഗം. പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക ഡണിനെ തന്റെ നാട്ടുകാര്‍ ഗൗരവത്തോടെയല്ല സമീപിക്കുന്നതെന്നും എല്ലാവരും ഒരു പിക്നിക് മൂഡിലാണെന്നും സര്‍ക്കാര്‍ അടിയന്തരമായി കൊറോണയെ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരസ്യമായി പറഞ്ഞത് മുന്‍ പാക് ക്രിക്കറ്റ് താരമായ ഷോയ്ബ് അക്തറാണാ. അതില്‍ നിന്നും തന്നെ പാക്കിസ്ഥാനില്‍ കൊറോണയ്ക്കതിരായ നടപടികള്‍ എത്രമാത്രം ലാഘവത്തോടെയാണ് നീങ്ങുന്നതെന്ന് വ്യക്തം.

എന്നാല്‍ സ്വന്തം ജനങ്ങള്‍ മരിച്ചു വീഴുമ്പോഴും കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കശ്മീര്‍ വിഷയം ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരാനുള്ള നീക്കവുമായി പാകിസ്താന്‍ മുന്നോട്ടു പോകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അടക്കമുള്ള രാജ്യാന്തര വേദികളില്‍ കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കുകയാണ് ഇതിലൂടെ പാക് ഭരണകൂടം ലക്ഷ്യമിടുന്നത്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കശ്മീരികളായ തടവുകാരെ വിട്ടയക്കണമെന്നും വാര്‍ത്താവിനിമയം അടക്കമുള്ള മേഖലകളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നും പാക് വിദേശകാര്യ വകുപ്പ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരുന്നും മറ്റ് അവശ്യ സാധനങ്ങളും സ്വാതന്ത്രമായി കൊണ്ടു പോവാന്‍ അനുവദിക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യു.എന്‍ സെക്രട്ടറി ജനറലിനും സുരക്ഷാ സമിതി അധ്യക്ഷനും വീണ്ടും കത്തയച്ചു. മേഖലയുടെ ജനസംഖ്യാപരമായ അടിത്തറയെ മാറ്റുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഇന്ത്യന്‍ നേതൃത്വം നടത്തുന്നത്. സൗത്ത് ഏഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ മുതല്‍ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര ശ്രദ്ധ കിട്ടാതിരിക്കാന്‍ തെറ്റായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണെന്നും ഖുറേഷി കത്തില്‍ ആരോപിക്കുന്നു.

അതേസമയം, പാക് വിദേശകാര്യ മന്ത്രിയുടെ കത്തിനോട് ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചില്ല. കശ്മീരില്‍ നുഴഞ്ഞുകയറ്റവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നത് പാക് ഭരണകൂടമാണന്ന നിലപാടാണ് യു.എന്‍ അടക്കമുള്ള വേദികളില്‍ ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി നീക്കിയതിന് ശേഷം സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായ ഇളവുകള്‍ വരുത്തിയിട്ടില്ല.

അതിനിടെ, പാകിസ്താനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ രോഗബാധിതരെ പാക് അധീന കശ്മീരിലേക്ക മാറ്റിപ്പാര്‍പ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. തദ്ദേശവാസികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പാക് സൈന്യത്തിന്റെ നീക്കം. പാക് അധീന കശ്മീരിലെ ഗില്‍ജിത്, ബാള്‍ട്ടിസ്താന്‍ എന്നിവിടങ്ങളിലേക്കാണ് അടച്ചിട്ട വാഹനങ്ങളില്‍ രോഗബാധിതരെ എത്തിക്കുന്നത്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ആരോഗ്യ രക്ഷാ സംവിധാനങ്ങളോ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരെയോ ലഭ്യമല്ലാത്ത തങ്ങളുടെ പ്രദേശങ്ങളിലേക്ക് വലിയ തോതില്‍ പാകിസ്താനിലെ മറ്റ് പ്രദേശങ്ങളിലുള്ള കൊറോണ രോഗികളെ കൊണ്ടുവരുന്നതിനെ ഇവര്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പാക് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള പഞ്ചാബ് പ്രവിശ്യയെ വെച്ച് നോക്കുമ്പോള്‍ അത്ര പ്രാധാന്യമില്ലാത്ത സ്ഥലങ്ങളാണ് പാക് അധീന കശ്മീരും ഗില്‍ജിത്- ബാള്‍ട്ടിസ്താന്‍ മേഖലകള്‍. പഞ്ചാബ് പ്രവിശ്യയില്‍ ഒരു രോഗി പോലും ഉണ്ടാകരുതെന്നാണ് പട്ടാളത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്നും റിപ്പോര്‍ട്ട് ഉണ്ട്. പഞ്ചാബിനെപ്പറ്റി മാത്രമാണ് പാക് സൈന്യം ചിന്തിക്കുന്നതെന്നും. ഇവിടം പാകിസ്താന്റെ ചവറ്റുകൂനയാണെന്നാണ് പാക് സൈന്യം കരുതുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (46 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends