ആളൊഴിഞ്ഞ നിരത്തില്‍ കാട്ടുപന്നികളുടെ വിളയാട്ടം

പത്തനംതിട്ട ഏനാത്ത് ലോക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിനുള്ളിലായപ്പോള്‍ ആളൊഴിഞ്ഞ നിരത്തില്‍ കാട്ടുപന്നികളും ഇറങ്ങിത്തുടങ്ങി.
ഇന്നലെ രാലിലെ നാട്ടിലിറങ്ങിയ കാട്ടുപന്നി ഏനാത്ത്-ഏഴംകുളം റോഡരികിലെ വീടിന്റെ ഗേറ്റില്‍ കുടുങ്ങി.
എട്ടരയോടെ നടന്ന സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഏനാത്ത് എസ്‌ഐ എസ്.വിപിന്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സനല്‍ എന്നിവരും സമീപവാസിയായ ഒരു യുവാവും ചേര്‍ന്ന് പന്നിയെ രക്ഷപ്പെടുത്തി.
ഗേറ്റിലെ കമ്പികള്‍ക്കിടയില്‍ നിന്ന് വിടുവിച്ചതോടെ പന്നി വീടിനു വട്ടം ചുറ്റിയ ശേഷം തുറന്നിട്ടിരുന്ന വാതിലിലൂടെ മിനി ഹൈവേയിലിറങ്ങി.
സമീപത്തുണ്ടായിരുന്ന കാല്‍നടയാത്രക്കാരനു നേരെയും തിരിഞ്ഞ പന്നി റോഡിലൂടെ കുറച്ചുദൂരം ഓടിയ ശേഷം റോഡരികിലെ കാട്ടിലേക്കു മറഞ്ഞു.
കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശത്ത് കൃഷിനാശവും പതിവാണ്.
https://www.facebook.com/Malayalivartha

























