റാന്നിയിലെ ഇറ്റലി കുടുംബത്തിന് കോവിഡ് നെഗറ്റീവ്; അഗ്‌നിരക്ഷാസേന വീട് കഴുകി അണുവിമുക്തമാക്കി നല്‍കി

പത്തനംതിട്ട ജില്ലയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച റാന്നിയിലെ ഇറ്റലി കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ അവരുടെ വീടുകള്‍ അഗ്‌നിരക്ഷാസേനയുടെ പ്രത്യേക സംഘം ശുചീകരിച്ചു.
ഐത്തല മീന്‍മുട്ടുപാറയിലെ ഇവരുടെയും ബന്ധുവിന്റെയും വീടുകള്‍ വൃത്തിയാക്കിയത് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ്.
ഫലം നെഗറ്റീവ് ആയതോടെ ഇവരെ വീട്ടിലേക്ക് മടക്കി അയയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
പ്രത്യേക അണുനാശിനി ഉപയോഗിച്ചാണ് വീട് കഴുകി വൃത്തിയാക്കിയത്. ആരോഗ്യവകുപ്പ് അധികൃതരും ശുചീകരണത്തില്‍ പങ്കാളികളായി.
https://www.facebook.com/Malayalivartha

























