എസിപി വക തൊപ്പിക്കുട പൊലീസുകാര്‍ക്ക് !

ലോക് ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ രാവിലെ മുതല്‍ ദേശീയപാതയില്‍ പൊരിവെയിലത്തു നില്‍ക്കുന്ന പൊലീസുകാര്‍ ഏറെ വലയുന്നത് കണ്ട കൊല്ലം എസിപി എ.പ്രദീപ് കുമാര്‍ പൊലീസുകാര്‍ക്ക് പരീക്ഷണാര്‍ഥം കുട വാങ്ങി നല്‍കി.
സ്വന്തം നിലയിലാണ് 12 കുട വാങ്ങി നല്‍കിയത്. വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ പൊലീസുകാര്‍ക്കു കുട നല്‍കുമെന്നു എ.പ്രദീപ് കുമാര്‍ പറഞ്ഞു.
ഏറെ ആശ്വാസമായെന്നാണ് പൊലീസുകാരുടെ പ്രതികരണം. പാരിപ്പള്ളി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്, ജില്ലയില്‍ പൊലീസ്, അഗ്‌നിരക്ഷാസേന, ആരോഗ്യ വകുപ്പു ജീവക്കാര്‍ എന്നിവര്‍ക്ക് 5000 കയ്യുറ നല്‍കി.
കൊല്ലം എസിപി ഓഫിസില്‍ നല്‍കാനായി 1000 കയ്യുറ ട്രസ്റ്റ് ചെയര്‍മാന്‍ സന്തോഷ് കുമാര്‍ പാരിപ്പള്ളി എസ്‌ഐ എ.നൗഫലിനു കൈമാറി.
https://www.facebook.com/Malayalivartha

























