പോലീസിന്റെ പുതിയ മുഖം, ഒറ്റയ്ക്ക് കഴിയുന്ന വയോധികയ്ക്ക് ഭക്ഷണപ്പൊതിയുമായി പൊലീസ്

ചെങ്ങന്നൂരിലെ തങ്ങളുടെ വീട്ടില്‍ കോളിങ്‌ബെല്‍ മുഴങ്ങിയതു കേട്ടു വാതില്‍ തുറന്ന റിട്ട.അധ്യാപിക കുറച്ചു പൊലീസുകാരെയാണു കണ്ടത്. കാക്കിയുടെ കാര്‍ക്കശ്യമല്ല അവരുടെ മുഖത്തു വിരിഞ്ഞത്, പകരം പുഞ്ചിരി. കയ്യില്‍ ഒരു ഭക്ഷണപ്പൊതി. ലോക്ഡൗണ്‍ കാലത്ത് ഒറ്റപ്പെട്ടു പോയ അധ്യാപികയ്ക്ക് അന്നു മുതല്‍ ഭക്ഷണമെത്തിക്കുന്നതു ചെങ്ങന്നൂര്‍ പൊലീസാണ്. പൊലീസിനെ അധ്യാപികയുടെ വീട്ടുമുറ്റത്തെത്തിച്ചത് 2 ദിവസം മുന്‍പു മാത്രം തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജില്‍ ലഭിച്ച സന്ദേശമാണ്.
വയോധിക ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പേജില്‍ പൊലീസിനു വിവരം കിട്ടിയത് അയല്‍വാസി അയച്ച സന്ദേശത്തിലൂടെയാണ്. 27-നാണ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. ഇത്തരം നൂറുകണക്കിനു സന്ദേശങ്ങളാണ് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തുന്നത്. ഇവയ്‌ക്കൊക്കെയും മറുപടിയും നടപടിയും ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണു പൊലീസ്. സിഐ എം.സുധിലാലിന്റേതായിരുന്നു ആശയം. ഡിവൈഎസ്പി അനീഷ് വി.കോര പച്ചക്കൊടി കാട്ടിയതോടെ പേജ് തയാറായി.
റൈട്ടര്‍ കെ.എസ്അജിത്ത് കുമാര്‍, സീനിയര്‍ സിപിഒ എസ്.വി.ഗിരീഷ് കുമാര്‍, അസി.റൈട്ടര്‍മാരായ എച്ച്.സിജു, ജെ.മായാദേവി എന്നിവരാണ് അഡ്മിന്‍മാര്‍. ഫീല്‍ഡില്‍ പോകുന്ന പൊലീസുകാര്‍ പകര്‍ത്തുന്ന ചിത്രങ്ങളും വിഡിയോകളുമാണ് പേജില്‍ പോസ്റ്റ് ചെയ്യുന്നത്. ഇന്നലെ വരെ 1168 പേര്‍ പേജ് ലൈക്ക് ചെയ്തു കഴിഞ്ഞു.
പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം മുതല്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോജനങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, കുറ്റകൃത്യങ്ങള്‍, സാമൂഹികവിരുദ്ധശല്യം തുടങ്ങിയ വിവരങ്ങള്‍ പേജിന്റെ ഇന്‍ബോക്‌സില്‍ എത്തുന്നു.
വാര്‍ഡ് മെംബര്‍ കെ.ആര്‍.രാജേഷിന്റെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തില്‍ പത്തു യുവാക്കള്‍ പ്രവര്‍ത്തനം നടത്തുന്ന കമ്യൂണിറ്റി കിച്ചന്‍ വെണ്‍മണി പഞ്ചായത്ത് 9-ാം വാര്‍ഡില്‍ 100-ാം നമ്പര്‍ എന്‍എസ്എസ് കരയോഗ മന്ദിര ഓഡിറ്റേറിയത്തില്‍ തുറന്നു.
ജില്ലാ പഞ്ചായത്ത് അംഗം ജെബിന്‍ പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഭക്ഷണം ആവശ്യമുള്ളവര്‍ 0479 2352202 (വെണ്‍മണി പൊലീസ് സ്റ്റേഷന്‍ ), 94476 63248 ,94001 49391 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
https://www.facebook.com/Malayalivartha

























