Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റേഷന്‍ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ഭക്ഷ്യവിതരണത്തിന് സമയക്രമം നിശ്ചയിച്ചു! കാര്‍ഡില്ലാത്തവര്‍ക്ക് സത്യവാങ്മൂലം മതിയെന്ന് മന്ത്രി; സൗജന്യ റേഷന്‍ വിതരണം ഒന്നുമുതല്‍, ഉച്ചവരെ മുന്‍ഗണന വിഭാഗത്തിന്.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

30 MARCH 2020 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും

കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു

അടുത്ത മൂന്ന് മാസത്തേയ്ക്കുളള ധാന്യശേഖരണത്തിനുളള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. അടുത്തമാസം മുന്‍ഗണനേതര വിഭാഗത്തിന് 15 കിലോ ധാന്യം നല്‍കുന്നതിന് 50,000 മെട്രിക് ടണ്‍ ധാന്യം സംഭരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പ്രകാരം മുന്‍ഗണന വിഭാഗത്തിന് അധികമായി 10 കിലോ ധാന്യം വിതരണം ചെയ്യുന്നതിന് 2.31 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം വേണ്ടിവരുമെന്നും തിലോത്തമന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ മാസം 20 ന് മുന്‍പ് അടുത്തമാസത്തേയ്ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യവിതരണം പൂര്‍ത്തിയാക്കും.

ഏപ്രില്‍ 20 ന് ശേഷമുളള സമയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രകാരമുളള ഭക്ഷ്യവിതരണത്തിനായി നീക്കിവെയ്ക്കുമെന്നും തിലോത്തമന്‍ പറഞ്ഞു.

15 കിലോ ഭക്ഷ്യധാന്യം ഉള്‍പ്പെടെയാണ് സമ്ബൂര്‍ണമായി സൗജന്യമായി നല്‍കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ഭക്ഷ്യവിതരണത്തിന് സമയക്രമം നിശ്ചയിച്ചു.

അന്ത്യോദയ, അന്നയോജന ഉള്‍പ്പെടെ മുന്‍ഗണന വിഭാഗക്കാര്‍ രാവിലെ മുതല്‍ ഉച്ചവരെയുളള സമയത്ത് റേഷന്‍ കടയില്‍ എത്തി ഭക്ഷ്യധാന്യം വാങ്ങണം. ഉച്ചകഴിഞ്ഞുളള സമയം മുന്‍ഗണനേതര വിഭാഗത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം അനുസരിച്ച്‌ റേഷന്‍ കടയുടമ പ്രവര്‍ത്തിക്കണം.

റേഷന്‍ കടയില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കൃത്യമായ സാമൂഹ്യ അകലം പാലിച്ചാണ് ഭക്ഷ്യവിതരണം നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ 87 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുളള ഭക്ഷ്യകിറ്റുകളാണ് തയ്യാറാക്കി വരുന്നത്.

സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകള്‍ വഴിയാണ് വിതരണം ചെയ്യുക. പഞ്ചസാര പോലുളള ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ പ്രയാസം നേരിടുന്നുണ്ട്. മഹാരാഷ്ട്ര പോലുളള സംസ്ഥാനങ്ങളില്‍ നിന്നാണ് പഞ്ചസാര വരേണ്ടത്. ലോക്ക്ഡൗണ്‍ മൂലം അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇവ എത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഇതെല്ലാം കണക്കിലെടുത്ത് നാഫെഡില്‍ നിന്ന് പയറുവര്‍ഗങ്ങളും പഞ്ചസാരയും സംഭരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കിയാല്‍ സൗജന്യമായി ഭക്ഷ്യധാന്യം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (11 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (26 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (37 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (48 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends