പുളിങ്കുന്നില്‍ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഇല്ലാതെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കലക്ടര്‍ സഹായമെത്തിച്ചു

കുട്ടനാട് പുളിങ്കുന്നില്‍ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഇല്ലാതെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കലക്ടര്‍ എം.അഞ്ജന സന്ദര്‍ശിച്ചു. വിവിധ കരാറുകാരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഒന്നിച്ച് താമസിക്കയായിരുന്നു. പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 8-ാം വാര്‍ഡിലെ ഒരു വീട്ടില്‍ ഇടുങ്ങിയ മുറികളില്‍ താമസിച്ചിരുന്ന 40 തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ലോക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇവര്‍ക്ക് പണിക്കുപോകുവാന്‍ സാധിച്ചിരുന്നില്ല. കയ്യില്‍ കരുതിയിരുന്ന ഭക്ഷണസാധനങ്ങളും തീര്‍ന്നിരുന്നു.
പുളിങ്കുന്ന് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇവര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 4 പേര്‍ വീതം ഒരു മുറിയിലെന്ന തരത്തില്‍ താമസ സൗകര്യവും പ്രത്യേക ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനാവശ്യമായ വസ്തുക്കള്‍ കൃത്യമായി എത്തിച്ചു നല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ അരി, കിഴങ്ങ്, സവാള അടക്കമുള്ള ആദ്യഘട്ട പലവ്യഞ്ജനങ്ങള്‍ കലക്ടര്‍ നേരിട്ടു വിതരണം ചെയ്തു.
ഇവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയേയും വില്ലേജ് ഓഫിസറെയും ചുമതലപ്പെടുത്തി.
ഇന്നലെ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് നടത്തുന്ന കമ്യൂണിറ്റി കിച്ചണില്‍ നിന്നുള്ള ഭക്ഷണം ഇവര്‍ക്കു നല്‍കി. കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും പഞ്ചായത്ത് നല്‍കി. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ആശാ സി.ഏബ്രഹാം, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെന്നിച്ചന്‍ മണ്ണങ്കരത്തറ, തഹസില്‍ദാര്‍ രവീന്ദ്രനാഥ പണിക്കര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എസ്.സുഭാഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
ചമ്പക്കുളം പഞ്ചായത്ത് പരിധിയില്‍ മൂന്നാം വാര്‍ഡില്‍ പുന്നക്കുന്നത്തുശേരിയില്‍ 46 തൊഴിലാളികളും അഞ്ചാം വാര്‍ഡില്‍ 3 തൊഴിലാളികളും 2-ാം വാര്‍ഡില്‍ 4 തൊഴിലാളികളും 8-ാം വാര്‍ഡില്‍ 3 ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. ഈ ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണകാര്യങ്ങള്‍ ചമ്പക്കുളം പഞ്ചായത്ത് ഏറ്റെടുത്തു. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം ഭക്ഷ്യധാന്യങ്ങളുടെ വിതരോണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. ഉല്ലാസ് ബി.കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി അലക്‌സ്, സ്ഥിരം സമിതി അധ്യക്ഷന്‍ തങ്കച്ചന്‍ കൂലിപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha

























