കോവിഡ് 19... തിരുവനന്തപുരത്ത് ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 10 പേര് നിരീക്ഷണത്തില്‍
കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. പി.ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നഴ്സുമാരുമടക്കം 10 പേരാണ് നിരീക്ഷണത്തിലായത്. 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച പോത്തന്‍കോട് സ്വദേശിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇതിന് ശേഷം ഇയാളോട് നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആദ്യ ഫലം നെഗറ്റീവ് ആയതോടെ ഇയാള്‍ മാസ്ക് ധരിക്കാനോ മറ്റ് മുന്‍കരുതല്‍ എടുക്കാനോ സമ്മതിച്ചില്ല. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha