വയലാര്‍ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര്‍ വാഹനം അടിച്ച് തകര്‍ത്തു

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വയലാര്‍ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര്‍ വാഹനം സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു.
വയലാര്‍ ബാറ്ററി വളവിനു സമീപം ആയിരുന്നു സംഭവം. റോഡരികില്‍ പാര്‍ക് ചെയ്തിരുന്ന ഓട്ടോ ടാക്‌സി വാഹനത്തിന്റെ ഇരുവശങ്ങളിലെയും ചില്ലാണ് തകര്‍ത്തത്.
ഇന്നലെ രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പൊലീസ് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം തുടങ്ങി.
അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ബാബു, സ്ഥിരം സമിതി ചെയര്‍മാന്‍ യു.ജി. ഉണ്ണി എന്നിവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























