കൊറോണ സ്ഥിരീകരിച്ച രോഗിക്ക് ചികിത്സ നൽകി; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാരാണ് നിരീക്ഷണത്തില്‍ പോയത്. പി.ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നഴ്സുമാരുമടക്കം 10 പേരാണ് നിരീക്ഷണത്തിലായത്. 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയാനാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
കൊറോണ സ്ഥിരീകരിച്ച പോത്തന്‍കോട് സ്വദേശിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇതിന് ശേഷം ഇയാളോട് നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആദ്യ ഫലം നെഗറ്റീവ് ആയതോടെ ഇയാള്‍ മാസ്ക് ധരിക്കാനോ മറ്റ് മുന്‍കരുതല്‍ എടുക്കാനോ സമ്മതിച്ചില്ല. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവുമായി ഇടപെട്ട 24 പേരുടെ ഫലം നെഗറ്റീവ്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. 48 മണിക്കൂറിനിടയില്‍ നടക്കുന്ന 2 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയാല്‍ മാത്രമേ കോവിഡ് ഇല്ല എന്നു സ്ഥിരീകരിക്കാനാവൂ.
https://www.facebook.com/Malayalivartha