വൈക്കം താലൂക്ക് ആശുപത്രിക്കു മുന്നില്‍ കൈ കഴുകിക്കാന്‍ റോബോട്ട്!

സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നവരുടെ കൈകള്‍ അണുവിമുക്തമാക്കാന്‍ 24 മണിക്കൂറും മാസ്‌ക് ധരിച്ച ജീവനക്കാര്‍ ഇരിക്കുന്നതു കണ്ടതോടെ പൊന്‍മനശേരി ഹരികൃഷ്ണന്‍ ഒന്നു മാറി ചിന്തിക്കാന്‍ തീരുമാനിച്ചു.
മധുരയില്‍ വി. ഗാര്‍ഡ് ജീവനക്കാരനായിരുന്ന ഹരികൃഷ്ണന്‍ ഒരു റോബോട്ടിനെ നിര്‍മ്മിച്ച് ആശുപത്രിക്കു മുന്നില്‍ സ്ഥാപിച്ചു. വൈക്കം താലൂക്ക് ആശുപത്രിക്കു മുന്നിലാണ് റോബോട്ടിനെ സ്ഥാപിച്ചത്.
റോബോട്ടിന്റെ ഇടതു കൈപ്പത്തിക്കു മുന്നില്‍ കൈ വയ്ക്കുകയേ വേണ്ടൂ, സാനിറ്റൈസര്‍ സ്‌പ്രേയായി എത്തും. പിന്നാലെ ചെറിയ ബോധവല്‍ക്കരണ സന്ദേശവും.
14, 000 രൂപയാണ് ആകെ ചെലവ്. നിര്‍മാണം 5 ദിവസം കൊണ്ടു പൂര്‍ത്തിയാക്കി. ഒരു തവണ സാനിറ്റൈസര്‍ നിറച്ചാല്‍ 1500 തവണ സ്‌പ്രേ ചെയ്യാം.
സുഹൃത്തുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ് സ്ഥാപനം നടത്തുകയാണ് ഇപ്പോള്‍. അമ്മ രമ വൈക്കം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.
https://www.facebook.com/Malayalivartha

























