പ്രസ്താവന തെറ്റ്; മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളില്‍ കുടങ്ങിക്കിടക്കുന്നു; ക്ഷമ ചോദിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം
ലോകമെമ്പാടും കൊറോണ വൈറസ് ഭീതിപരതുമ്പോൾ പ്രതിരോധത്തിന്റെ ഭാഗമായി ലണ്ടനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതില്‍ മാപ്പപേക്ഷയുമായി ബി.ജെ.പി. നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. ലണ്ടനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്താവന. ഇതിനെത്തുടര്‍ന്ന് നിരവധി പേര് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പ്രസ്തുത വാര്‍ത്ത തെറ്റാണെന്ന് ഇന്ത്യന്‍ ഹൈകമീഷന് വ്യക്തമാക്കിയിരുന്നു.
തുടർന്ന് അദ്ദേഹം നേരത്തെ നല്കിയ വിവരം തെറ്റായിരുന്നെന്നും അതില്‍ മാപ്പപേക്ഷിക്കുന്നു. താന്‍ ഉള്‍പ്പെട്ട ഐ.എ.എസ് ഗ്രൂപ്പില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും ആധികാരികമാണെന്ന ധാരണയിലാണ് വിവരം ഷെയര്‍ ചെയ്തതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രത്യേക വിമാനം ഏര്‍പ്പാടാക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും ഏപ്രില്‍ പതിനാലിന് മുമ്ബ് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ മറുപടിയെന്നും കണ്ണന്താനം ഫേസ്ബുക്കിലൂടെ അറിയിച്ചു.
താനും ഒരു മനുഷ്യനാണെന്നും തെറ്റുകള്‍ പറ്റാമെന്നും കണ്ണന്താനം കുറിപ്പില്‍ പറയുന്നു. തന്റെ രണ്ടു മക്കളും കുടുംബവും കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച നഗരങ്ങളില്‍ കുടങ്ങിക്കിടക്കുകയാണ്. അവരെയും തിരിച്ചെത്തിക്കാനാവില്ലെന്നും കണ്ണന്താനം പറഞ്ഞു.
https://www.facebook.com/Malayalivartha