പൊലീസ്, ഡയാലിസിസ് രോഗിക്ക് മരുന്ന് എത്തിച്ചു കൊടുത്തു
കോട്ടയത്തിനടുത്ത് ഏന്തയാറില്‍ നിത്യവും ഉപയോഗിക്കേണ്ട മരുന്നു തീര്‍ന്ന ഡയാലിസിസ് രോഗിക്ക് ഒടുവില്‍ പൊലീസ് രക്ഷകരായി. ഇരു വൃക്കകളിലും രോഗം വ്യാപിച്ച് ചികിത്സയില്‍ കഴിയുന്ന മകന് പാറയ്ക്കല്‍ ഷാനാസിന് (28) ഡയാലിസിസിന് ഉപയോഗിക്കുന്ന മരുന്ന് എറണാകുളത്തേ ലഭിക്കൂവെന്ന് അറിഞ്ഞപ്പോള്‍ രക്ഷിതാക്കളായ കെ.പി ഷാജഹാനും ഷെഹനയും പലരെയും സമീപിച്ചിരുന്നു.
ഒടുവിലാണ് മുണ്ടക്കയം സ്റ്റേഷനിലെ സിപിഒ ജയകുമാറിനെ വിവരം അറിയിച്ചത്. സി.ഐ വി. ഷിബു കുമാര്‍, ഡിവൈഎസ്പി ജെ. സന്തോഷ് കുമാര്‍ എന്നിവര്‍ മുഖേനെ എസ്പി ഓഫിസില്‍ വിവരം അറിയിച്ചു. മരുന്ന് വാങ്ങാനുള്ള പണം ഷാനാസിന്റെ കുടുംബം നല്കി.
പൊലീസ് എറണാകുളത്തുനിന്നു മരുന്ന് വീട്ടില്‍ എത്തിച്ചെന്നു രക്ഷിതാക്കളായ കെ.പി ഷാജഹാനും ഷെഹനയും നിറകണ്ണുകളോടെ പറഞ്ഞു.
പൊലീസ് അസോസിയേഷന് സംസ്ഥാന സമിതിയംഗം ബിനു ഭാസ്കര്‍ ഇരുചക്ര വാഹനത്തില്‍ എറണാകുളത്ത് പോയി മരുന്നു വാങ്ങിവരികയായിരുന്നു. 10 വര്‍ഷമായി ഷാനാസ് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha