കോവിഡ് ബാധിച്ചത് ജീവിതത്തെ മാത്രമല്ല, മരണത്തേയും ...!
കോവിഡ് ഭീതിയില്‍ സംസ്കാരചടങ്ങുകളുടെ രീതികളും മാറുന്നു. വിടപറഞ്ഞ അച്ഛന് അന്ത്യകര്‍മം ചെയ്യാന്‍ വിദേശത്തുകഴിയുന്ന മക്കള്‍ക്കായി ചിതാഭസ്മം ലോക്കറില്‍ സൂക്ഷിക്കുന്നവരേറെ. സ്വന്തം മക്കള്‍ക്ക് എത്താനാവാതെ സഹോദരരുടെ മക്കളാണ് പലയിടത്തും അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത്.
ഇനി കോവിഡ് 19 ഭീതി ഒഴിഞ്ഞ് വിമാനസര്‍വീസുകള്‍ സാധാരണനിലയിലായശേഷം മക്കള്‍ നാട്ടിലെത്തിയിട്ടുവേണം ബാക്കി കര്‍മങ്ങള്‍ ചെയ്യാന്‍.
കഴിഞ്ഞയാഴ്ച ഡോ. എം. ലീലാവതിയുടെ സഹോദരന് ഹൈദരാബാദില്‍ മരിച്ചപ്പോള്‍ മക്കള്‍ ഇരുവരും വിദേശത്തായിരുന്നു. ലീലാവതി ഉള്‍പ്പടെ അടുത്ത ബന്ധുക്കള്‍ക്കാര്‍ക്കും ഹൈദരാബാദിലെത്തി മൃതദേഹം ഒരു നോക്കു കാണാനായില്ല. ഒടുവില്‍ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
കഴിഞ്ഞദിവസം കുഫോസ് വിസി എ. രാമചന്ദ്രന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്തത് അദ്ദേഹത്തിന്റെ സഹോദരനാണ്. അദ്ദേഹത്തിന്റെ ഏകമകന് സിംഗപ്പൂരിലായതാണ് കാരണം. മരണാനന്തരം നടത്തുന്ന പല ചടങ്ങുകളും മുടങ്ങിക്കഴിഞ്ഞു. ബലിതര്‍പ്പണത്തിന് കര്മികള് എത്താത്തത്തിനെ തു ടര്‍ന്ന് അതുപോലും നടത്താനാവാത്തവരുമുണ്ട്.
https://www.facebook.com/Malayalivartha