കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകൾ സ്വീകരിച്ച് വാട്സാപ്പും; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം കുറച്ച് വാട്സ് ആപ്പ്... ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സ്റ്റാറ്റസ് ആയി അപ്പലോഡ് ചെയ്യാന്‍ കഴിയുക 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമായിരിക്കും
കോട്ടയം പായിപ്പാട് നടന്ന അനിഷ്ട സംഭവം മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല .അതിനാൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ നമ്മുടെ നാടിനു നമുക്ക് തന്നെ ആപത്തായി മാറുകയാണ് .നിലവിൽ വലിയ തോതിലുള്ള ആശങ്കയാണ് കേരളത്തിൽ ഉള്ളത് എന്ന തരത്തിൽ ബോധപൂർവം കണക്കു കൂട്ടി തന്നെയാണ് അവർ നീങ്ങിയത് എന്നത് തന്നെയാണ് പ്രാഥമിക വിലയിരുത്തൽ .സോഷ്യൽ മീഡിയയിൽ അപകടകരമായ പല സന്ദേശങ്ങളും പടർത്താൻ വാട്സ് ആപ്പ് ഉപയോഗിക്കുന്നതുമായുള്ള പഠനം ഇപ്പോൾ സൈബർ സെൽ ഇന്ത്യയിൽ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .നിലവിൽ പായിപ്പാടുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് വാട്സ് ആപ്പ് സന്ദേശം വന്നു എന്ന റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നത് .ഇതിനെ ആസ്പദമാക്കി വ്യക്തമായ അന്വേഷണം പോലീസ് നടത്തി വരികയാണ്
ഇതിനു പിന്നാലെയാണ് ഇപ്പോൾ വാട്സ് ആപ്പ് പുതിയ നീക്കം നടത്തിയത്കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം കുറച്ച് വാട്സ് ആപ്പ്. വാട്സ് ആപ്പ് സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 15 സെക്കന്റ് ആയാണ് കുറച്ചിരിക്കുന്നത്. ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമായിരിക്കും സ്റ്റാറ്റസ് ആയി അപ്പലോഡ് ചെയ്യാന്‍ കഴിയുക എന്നതാണ് പുതിയ തീരുമാനം .കഴിഞ്ഞ ദിവസം മുതലാണ് വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യത്തിന് വാട്സ് ആപ്പ് നിയന്ത്രണം കൊണ്ടുവന്നത്. ആദ്യഘട്ടത്തില്‍ ഐഫോണ്‍, ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ഏര്‍പ്പെടുത്തും. കൊറോണ വൈറസ് വ്യാപനം പൂര്‍ണ്ണമായി ഇല്ലാതാകുന്നത് വരെ വാട്സ് ആപ്പില്‍ ഈ നിയന്ത്രണം തുടരും. അതേസമയം ഇത് സംബന്ധിച്ച് വാട്സ് ആപ്പ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പ്ലോഡ് ചെയ്യാവുന്ന വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം കുറച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വാട്സ് ആപ്പ് വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം കുറച്ചിരുന്നു.കേരളത്തിൽ സമാനതകൾ ഇല്ലാത്ത ആരോഗ്യ പ്രവർത്തനം നടക്കുമ്പോൾ അതിനു വിലങ്ങു തടിയായ അവസ്ഥായാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കേരളത്തിൽ നടക്കുന്നത് .അതിനാൽ തന്നെ വ്യാജ സന്ദേശങ്ങൾ ഇടുകയോ അത് പങ്കുവയ്ക്കുകയോ ചെയ്താൽ അതിനെതിരെ കർശനമായ നടപടി തന്നെയാകും കൈകൊള്ളുന്നത്.
https://www.facebook.com/Malayalivartha