പുരുഷന്മാര്ക്ക് ബോറടിയും മാറും സ്ത്രീകള്‍ക്ക് സന്തോഷവുമാകും....വീട്ടിലിരിക്കുന്ന സമയത്ത് അല്പ സ്വല്പം വീട്ടുജോലികള്‍ ചെയ്യാന്‍ പുരുഷന്മാരോട് മുഖ്യമന്ത്രി
ഇപ്പോള്‍ എല്ലാവരും വീട്ടില്‍ ആയതിനാല്‍ സ്ത്രീകള്‍ക്ക് ജോലിഭാരം കൂടുതലാണ്. ലോക്ക്ഡൗണ്‍ കാലത്ത് പുരുഷന്മാര്ക്ക് ബോറടിമാറാന്‍ ജോലിയില്‍ സ്ത്രീകളെ സഹായിക്കാം. വീട്ടുജോലികള്‍ ചെയ്യാന്‍ പുരുഷന്‍ന്മാര്‍ സ്ത്രീകളെ അല്പ സ്വല്പം സഹായിക്കുന്നത് അവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലാണ്. ഇതിനാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ട്. അത്തരം ജോലികളില്‍ പുരുഷന്മാര് കൂടി സഹായിച്ചാല്‍ അവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിനുള്ളില്‍ ആളുകള്‍ സംസാരിക്കണം. പ്രത്യേകിച്ച് മുതിര്‍ന്നവര്‍. കുട്ടികളുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കണം. ഇത് കുടുംബത്തില്‍ നല്ല അന്തരീക്ഷം ഒരുക്കുന്നതിന് സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha