കേരളത്തില്‍ മറ്റൊരു ദുരിതം കൂടി... അനിശ്ചിത കാലത്തേക്ക് മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറങ്ങിയതോടെ വ്യാജ മദ്യം നിര്‍മിക്കല്‍ ഉള്‍പ്പടെ ഉള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തലപൊക്കുന്നു... തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന സജീവം, തലപുകച്ച് എക്സൈസ്

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയപ്പോള്‍ തന്നെ മദ്യം കിട്ടാനാകാതെ ആത്മഹത്യ ചെയ്ത യുവാവിന്റെ കഥ അതിദാരുണമാണ് .എന്നാല്‍ അതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് മറ്റൊരു മദ്യ ദുരന്തത്തിലേക്ക് പോലും വഴിവെക്കുന്ന തരത്തിലേക്ക് വ്യാജ മദ്യം നിര്‍മിക്കല്‍ ഉള്‍പ്പടെ ഉള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തലപൊക്കുന്നത്.
ആന്റണി സര്‍ക്കാര്‍ മുന്‍പ് ചാരായം നിരോധിച്ചപ്പോള്‍ വലിയ തോതില്‍ വ്യാജ മദ്യം ഒഴുകുന്ന സംഭവം ഉണ്ടായി .എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനു സമാനമായ അവസ്ഥ സംസ്ഥാനത്തു ഉണ്ടാകുന്നു എന്നതിന്റെ സൂചനയാണ് തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വ്യാജമദ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം .
ലോക്ക് ഡൗണില്‍ മദ്യശാലകള്‍ പൂര്‍ണ്ണായി അടഞ്ഞതോടെ തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന സജീവമാകുന്നു. മൂന്നാര്‍ എല്ലപ്പെട്ടിയില്‍ നിന്നും സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വ്യാജമദ്യം എക്െൈസസ് പിടികൂടി. യൂക്കാലി കാട്ടിലെ പാറയിടുക്കില്‍ മുപ്പത്തിയഞ്ച് ലിറ്ററിന്റെ കന്നാസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ഇതോടു കൂടി എക്‌സൈസിന് പിടിപ്പത് പണിയാകുന്ന സാഹചര്യമാണ് ഉള്ളത് .ഇന്ത്യയില്‍ മൂന്നാഴ്ചത്തേയ്ക്ക് പ്രധാന മന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യശാലകള്‍ പൂട്ടിയതോടെ വ്യാജമദ്യ വില്‍പ്പന സജീവമാകാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ എക്െൈസയിസും പൊലീസും പരിശോധന കര്‍ശനമാക്കിയിരുന്നു.
ഏറ്റവും കൂടുതല്‍ സ്പിരിറ്റ് പിടികൂടിയിട്ടുള്ള മൂന്നാര്‍ മേഖലയില്‍ കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. ഇതിനിടെയാണ് എല്ലപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് നേര്‍പ്പിച്ച 34 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയത്. 35 ലിറ്റര്‍ കൊള്ളുന്ന കന്നാസിലാണ് വ്യാജ മദ്യം സൂക്ഷിച്ചിരുന്നത്. ഇത് ഗുരുതരമായ കുറ്റം തന്നെയാണ് മാത്രമല്ല ഇത് നേതൃത്വം കൊടുത്തതാരൊക്കെ എന്നതും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയവരും ഉടന്‍ തന്നെ പിടിയിലാവുമെന്നു എക്‌സൈസ് പറഞ്ഞിരിക്കുകയാണ് .നിലവില്‍ സംശയം സമീപവാസികളിലേക്കാണ് നീളുന്നത്.
സമീപത്ത് താമസക്കാരില്ലാത്തതിനാല്‍ വ്യാജമദ്യം സൂക്ഷിച്ചതാരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.വിജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥരായ രാധാകൃഷ്ണന്‍, ബിജു മാത്യു, ദിബു രാജ്, ബിന്ദു മോള്‍, വിനീത് , വിപിന്‍ ,സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജമദ്യം പിടികൂടിയത്.
"
https://www.facebook.com/Malayalivartha

























